അർബുദ രോഗികൾക്ക് തലമുടി ദാനം നൽകി ഫാസ്ബിയ ഫിറോസ്

നീണ്ടുവരുന്ന തലമുടി മുറിച്ചെടുത്ത് ബഹ്റൈനിലെ അർബുദ രോഗികൾക്ക് ദാനം നൽകി ഫാസ്ബിയ ഫിറോസ്. ഇബിനുൽ ഹൈത്തം സ്‌കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിനിയായ ഫാസ്ബിയ നേരത്തെ എട്ടാം ക്ലാസ്സിൽ പഠിക്കുമ്പോഴും തലമുടി അർബുദ രോഗികൾക്ക് ദാനം നൽകിയിരുന്നു. ഇത്തവണ മാതാവ് റുബീന ഫിറോസും മകളുടെ കൂടെ തലമുടി അർബുദ രോഗികൾക്കായി നൽകി. ( fasbiya firoz donates hair for cancer patients )
മാഹി സ്വദേശി ഫിറോസിന്റെ മകളാണ് ഫാസ്ബിയ. മകളുടെ മുടി ദാനം ചെയ്യാനുള്ള ആഗ്രഹം 2019 ലും ഈ വർഷവും പിതാവ് കാൻസർ കെയർ ഗ്രൂപ്പ്‌ന്റെ സ്ഥാപക അംഗം കെ.ടി.സലീമുമായി പങ്കുവെച്ചിരുന്നു. ‘ഹെഡ് റ്റു ടോ’ എന്ന സലൂൺ മുഖേനെയാണ് അർബുദരോഗികൾക്ക് ഉപകരിക്കാൻ മുടി ബഹ്റൈൻ കാൻസർ സൊസൈറ്റിക്ക് കൈമാറിയത്.
റേഡിയേഷനും കീമോയും എടുക്കുന്ന അർബുദ രോഗികൾക്ക് മുടി കൊഴിയുമ്പോൾ വിഗുണ്ടാക്കാൻ ഇങ്ങനെ നൽകുന്ന തലമുടി പ്രയോജനപ്പെടുമെന്നും ഇത്തരത്തിൽ നൽകാൻ താൽപ്പര്യമുള്ളവർക്ക് സിഞ്ചിലെ പ്രസ്തുത സലൂണുമായി 17252025 എന്ന നമ്പറിൽ ബന്ധപ്പെടുകയോ അതല്ലെങ്കിൽ ബഹ്റൈൻ കാൻസർ സൊസൈറ്റിയിൽ 17233080 എന്ന നമ്പറിൽ വിളിച്ചു മുൻകൂട്ടി അനുമതി വാങ്ങി മുടി മുറിച്ചെടുത്ത് വൃത്തിയുള്ള പ്ലാസ്റ്റിക്ക് കവറിലാക്കി നേരിട്ട് നൽകുകയോ ചെയ്യാമെന്ന് കെ. ടി. സലിം അറിയിച്ചു.
Story Highlights: fasbiya firoz donates hair for cancer patients
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here