നെടുമ്പാശേരിയിൽ ശരീരത്തിൽ ഒളിപ്പിച്ചുകടത്തിയ 36 ലക്ഷം രൂപയുടെ സ്വർണം പിടികൂടി

നെടുമ്പാശേരിയിൽ ശരീരത്തിൽ ഒളിപ്പിച്ചുകടത്തിയ 795 ഗ്രാം സ്വർണ്ണം പിടികൂടി. മലപ്പുറം സ്വദേശി മുഹമ്മദാണ് കസ്റ്റംസിന്റെ പിടിയിലായത്. മൂന്ന് ക്യാപ്സ്യൂളുകളുടെ രൂപത്തിലാണ് സ്വർണം ഒളിപ്പിച്ചത്. ഇന്ന് രാവിലെയാണ് മുഹമ്മദ് മസ്‌കറ്റിൽ നിന്നും നെടുമ്പാശേരി വിമാനത്തവാളത്തിൽ എത്തിയത്. (gold worth rs 36 lakh smuggled seized in nedumbassery)
തുടർന്ന് നടത്തിയ പരിശോധനയിലാണ് ശരീരത്തിൽ ഒളിപ്പിച്ച് കടത്തിയ സ്വർണം പിടികൂടിയത്. 795 ഗ്രാം സ്വാർണമാണ് പിടിക്കൂടിയത്. ഇയ്യാളെ കസ്റ്റംസ് ചോദ്യം ചെയ്‌ത് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.
Read Also: സർക്കാരിന് വാചകമടി മാത്രം, എല്‍ഡിഎഫിലെ ഘടകകക്ഷികള്‍ക്കും അത് ബോധ്യമായി; വി.ഡി സതീശൻ
അതേ സമയം, കഴിഞ്ഞ ദിവസം കോഴിക്കോട് കരിപ്പൂര്‍ വിമാനത്താവളത്തിലും ഇന്ന് വൻ സ്വർണ്ണക്കടത്ത് കസ്റ്റംസ് തടഞ്ഞു. അഞ്ചു കേസുകളില്‍ നിന്നായി കസ്റ്റംസ് മൂന്ന് കോടിയോളം രൂപയുടെ സ്വര്‍ണ്ണം പിടിച്ചെടുത്തു. വിമാനത്തിന്റെ ശുചിമുറിയില്‍ ഉപേക്ഷിക്കപ്പെട്ട നിലയിലും സ്വര്‍ണ്ണം കണ്ടെത്തി.
Story Highlights: gold worth rs 36 lakh smuggled seized in nedumbassery
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here