തിരുവനന്തപുരത്ത് വീണ്ടും ഗുണ്ടാ ആക്രമണം; ഗുണ്ട സാബു പിടിയിൽ

തിരുവനന്തപുരത്ത് വീണ്ടും ഗുണ്ടാ ആക്രമണം. ബാറിൽ വച്ച് യുവാവിനെ വെട്ടി പരുക്കേൽപ്പിച്ചു. കഠിനംകുളം സ്വദേശി മഹേഷിനാണ് വെട്ടേറ്റത്. കുപ്രസിദ്ധ ഗുണ്ട സാബു പിടിയിലായി. സാബു സിൽവ ക്രിമിനൽ കേസുകളിൽ പ്രതിയാണ്.(gunda attack in trivandrum)
അതേസമയം കഴിഞ്ഞ ദിവസവും തിരുവനന്തപുരത്ത് വീണ്ടും ഗുണ്ടാ ആക്രമണം ഉണ്ടായി. പൂവച്ചലില്‍ ഒരാള്‍ക്ക് വെട്ടേറ്റു. ഉണ്ടപ്പാറ സ്വദേശി ഫറൂക്കിനാണ് വെട്ടേറ്റത്. ബൈക്കുകളിലെത്തിയ സംഘമാണ് ആക്രമിച്ചത്. വീട്ടില്‍ നിന്നും വിളിച്ചിറക്കിയായിരുന്നു ആക്രമണം. വെട്ടാനുപയോഗിച്ച വടിവാള്‍ പൊലീസ് കണ്ടെടുത്തു. പൊലീസ് അന്വേഷണം ആരംഭിച്ചു.
Read Also: India at 75: ‘നിങ്ങളെന്നെ ചെന്നായ്ക്കള്‍ക്ക് എറിഞ്ഞു കൊടുത്തില്ലേ’; ചരിത്രവും രാഷ്ട്രീയവും നീതി കാണിക്കാത്ത അതിര്‍ത്തിഗാന്ധി
തിരുവനന്തപുരത്ത് പാറ്റൂരില്‍ കഴിഞ്ഞ ദിവസം ദിവസം നടന്ന ഗുണ്ടാ ആക്രമണത്തില്‍ നാല് യുവാക്കള്‍ക്ക് വെട്ടേറ്റിരുന്നു. അതിന്റെ അന്വേഷണം പുരോഗമിക്കമ്പോഴാണ് പൂവച്ചലില്‍ ഗുണ്ടാ ആക്രമണം നടക്കുന്നത്.
Story Highlights: gunda attack in trivandrum
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here