Advertisement

കാട്ടാന ശല്യത്തിൽ പ്രതിഷേധം; ‘ഡിഎഫ്ഒ യുടെ അപ്പനാണോ പടയപ്പയെന്ന് സിപിഐഎം ഇടുക്കി ജില്ല സെക്രട്ടറി

January 29, 2023
2 minutes Read

കാട്ടാന ശല്യത്തിത്തിൽ പരിഹാരം ആവശ്യപ്പെട്ട് ഇടുക്കിയിൽ സിപിഐഎം പ്രതിഷേധം. ഇടുക്കി ജില്ലാക്കമ്മറ്റിയുടെ നേതൃത്വത്തിൽ ശാന്തൻപാറ ഫോറസ്റ്റ് ഓഫീസ് പ്രതിഷേധിച്ചു. കാട്ടാന ശല്യം തടയുന്നതിൽ വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് വീഴുകയുണ്ടായെന്ന് സിപിഐഎം ജില്ല സെക്രട്ടറി സി വി വര്‍ഗീസ് ട്വന്റിഫോറിനോട് പറഞ്ഞു.(idukki cpm against forest department)

‘ഡിഎഫ്ഒ യുടെ അപ്പനാണോ പടയപ്പയെന്ന് അദ്ദേഹം പരിഹസിച്ചു. ഉദ്യോഗസ്ഥർ ആനക്ക് ഓമനപ്പേരിട്ട് ആനന്ദം കൊള്ളുന്നു. എൽ ഡി എഫ് സർക്കാരിനതിരെ ജനരോഷം ഉണ്ടാക്കാൻ വനം വകുപ്പ് ഉദ്യോഗസ്‌ഥർ ശ്രമിക്കുന്നുവെന്നും ആദ്ദേഹം ആരോപിച്ചു.

Read Also: സർക്കാരിന് വാചകമടി മാത്രം, എല്‍ഡിഎഫിലെ ഘടകകക്ഷികള്‍ക്കും അത് ബോധ്യമായി; വി.ഡി സതീശൻ

ചിന്നക്കനാല്‍, ശാന്തന്‍പാറ പഞ്ചായത്തുകളിലെ കാട്ടാന ശല്യത്തിന് ശാശ്വത പരിഹാരം കാണണമെന്നാവശ്യപ്പെട്ടായിരുന്നു ശാന്തന്‍പാറ ഫോറസ്റ്റ് ഓഫീസ് ഉപരോധിച്ചത് .മേഖലയില്‍ സ്ഥിരം ആക്രമണം നടത്തുന്ന മൂന്ന് ആനകളെ തുരത്തണമെന്നാണ് പ്രധാന ആവശ്യം

ഇടുക്കി ചിന്നക്കനാല്‍, ശാന്തൻപാറ പഞ്ചായത്തുകളിൽ നിരവധി പെരെ കൊലപ്പെടുത്തിയ കാട്ടാനാകളെ പിടികൂടാൻ ശുപാര്‍ശ നൽകുമെന്ന് വനംവകുപ്പ് പറഞ്ഞു. വനംവകുപ്പ് വാച്ചർ ശക്തിവേലിനെ കാട്ടാന കൊലപ്പെടുത്തിയതിൽ പ്രതിഷേധിച്ചുള്ള ദേശീയ പാത ഉപരോധവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം നടത്തിയ ചർച്ചയിലാണ് വനം വകുപ്പ് ഉറപ്പ് നല്‍കിയത്.

Story Highlights: idukki cpm against forest department

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top