അപകടത്തില്‍പെട്ട യുവതിക്ക് രക്ഷകനായി മന്ത്രി റോഷി അഗസ്റ്റിന്‍
വെമ്പായത്തിന് സമീപം വേറ്റിനാട് അപകടത്തില്‍പെട്ട യുവതിക്ക് രക്ഷകനായത് മന്ത്രി റോഷി അഗസ്റ്റിന്‍. വാഹനാപകടത്തില്‍ പരുക്കേറ്റ യുവതിയെ പൈലറ്റ് വാഹനത്തില്‍ ആശുപത്രിയില്‍ എത്തിക്കാന്‍ മന്ത്രി നിര്‍ദേശം നല്‍കി.
ഇരുചക്രവാഹനത്തില്‍ സഞ്ചരിച്ച യുവതി റോഡില്‍ വീണു കിടക്കുന്നതു കണ്ട് അതുവഴി പോയ മന്ത്രി വാഹനം നിര്‍ത്തി ഇറങ്ങുകയായിരുന്നു. സ്‌കൂട്ടറില്‍ നിന്നു വീണു പരുക്കേറ്റ യുവതിയെ ആശുപത്രിയില്‍ എത്തിക്കാന്‍ ഒപ്പമുണ്ടായിരുന്ന പൈലറ്റ് വാഹനത്തിലെ പൊലീസുകാരോട് നിര്‍ദേശിച്ചു. യുവതിയെ ആശുപത്രിയിലേക്ക് കൊണ്ടു പോയതിനു ശേഷം മന്ത്രി പൈലറ്റ് ഇല്ലാതെ തിരുവല്ല വെണ്ണിക്കുളത്തേക്ക് യാത്ര തുടരുകയായിരുന്നു.
Story Highlights: Roshy Augustine comes to rescue of accident
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here