4 ദിവസം, 429 കോടി രൂപ; റെക്കോർഡുകൾ തകർത്തെറിഞ്ഞ് പത്താൻ

ബോളിവുഡ് കളക്ഷൻ റെക്കോർഡുകൾ ഭേദിച്ച് ഷാരൂഖ് ഖാൻ ചിത്രം പത്താൻ. നാല് ദിവസത്തിൽ ലോകവ്യാപകമായി 429 കോടി രൂപയാണ് പത്താൻ്റെ ബോക്സ് ഓഫീസ് കളക്ഷൻ. ഇന്ത്യയിൽ നിന്ന് 265 കോടി രൂപ കളക്ട് ചെയ്ത ചിത്രം വിദേശത്തുനിന്ന് 164 കോടി രൂപയും നേടി. ഹിന്ദി സിനിമകളിൽ ഏറ്റവും വേഗത്തിൽ 200 കോടി രൂപ കളക്ട് ചെയ്യുന്ന സിനിമയാണ് പത്താൻ. കെജിഎഫ്-2, ബാഹുബലി 2 എന്നീ സിനിമകളുടെ ഹിന്ദി പതിപ്പിനെയാണ് പത്താൻ പിന്നിലാക്കിയത്.
ഹിന്ദി സിനിമകളിലെ ആദ്യ ദിന കളക്ഷനിൽ ഏറ്റവും അധികം തുക നേടുന്ന ചിത്രമെന്ന റെക്കോർഡും പത്താൻ പഴങ്കഥയാക്കിയിരുന്നു. ആദ്യ ദിനം 55 കോടി രൂപ കളക്ട് ചെയ്ത ചിത്രം കെജിഎഫ് രണ്ടാം ഭാഗത്തിൻ്റെ ഹിന്ദി പതിപ്പിനെ മറികടന്നു. കെജിഎഫ് രണ്ടാം ഭാഗത്തിൻ്റെ ആദ്യ ദിന കളക്ഷൻ 53.95 കോടി രൂപ ആയിരുന്നു.
‘PATHAAN’: ₹ 429 CR WORLDWIDE *GROSS* IN 4 DAYS… #Pathaan WORLDWIDE [#India + #Overseas] *Gross* BOC… *4 days*…
— taran adarsh (@taran_adarsh) January 29, 2023
⭐️ #India: ₹ 265 cr
⭐️ #Overseas: ₹ 164 cr
⭐️ Worldwide Total *GROSS*: ₹ 429 cr
🔥🔥🔥 pic.twitter.com/Qd8xriCFvX
പത്താൻ (55 കോടി), കെജിഎഫ് ഹിന്ദി (53.95 കോടി), വാർ (51.60 കോടി), തഗ്സ് ഓഫ് ഹിന്ദുസ്താൻ (50.75 കോടി) എന്നിങ്ങനെയാണ് യഥാക്രമം ആദ്യ ദിന കളക്ഷൻ റെക്കോർഡ് പട്ടിക.
സിദ്ധാർത്ഥ് ആനന്ദാണ് സിനിമയുടെ സംവിധായകൻ. 2018ൽ പുറത്തിറങ്ങിയ ‘സീറോ’യ്ക്ക് ശേഷം ഷാരൂഖിൻ്റേതായി പുറത്തിറങ്ങുന്ന സിനിമ കൂടിയാണ് പത്താൻ. ഷാരൂഖ് ഖാനൊപ്പം ദീപിക പദുക്കോൺ, ജോൺ എബ്രഹാം, ഡിംപിൾ കപാഡിയ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നു.
Story Highlights: shahrukh khan pathan movie 429 crore
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here