പാലക്കാട് കോഴിക്കൂടിൽ കുടുങ്ങി പുലി; മയക്കുവെടിവെക്കാൻ നീക്കം

പാലക്കാട് മണ്ണാർക്കാട് മേക്കളപ്പാറയിൽ കോഴിക്കൂട്ടിൽ കുടുങ്ങി പുലി. കോഴിക്കൂട്ടിൽ കയറാൻ ശ്രമിച്ചതിനിടെ കുടുങ്ങുകയായിരുന്നു. കൂട്ടിൽ കയറാനുള്ള ശ്രമത്തിനിടെ കൂടിന്റെ വലയിൽ പുലിയുടെ കാൽ കുടുങ്ങി. മണ്ണാർക്കാട് കുന്തിപ്പാടം ഫിലിപ്പിന്റെ വീട്ടിലെ കോഴിക്കൂട്ടിലാണ് പുലിയെ വലയിൽ കുരുങ്ങിയ നിലയിൽ ഇന്ന് പുലർച്ചെ കണ്ടെത്തിയത്. ശബ്ദം കേട്ട് എത്തിയ ഫിലിപ്പ് പുലിയുടെ ആക്രമണത്തിൽ നിന്ന് രക്ഷപെട്ടത് തലനാരിഴക്ക്. Tiger trapped in chicken coop
Read Also: പാലക്കാട് ജനവാസ മേഖലയില്‍ പുലിയും പുലിക്കുട്ടികളും; തെരച്ചില്‍ ആരംഭിച്ച് വനംവകുപ്പ്
വിവരമറിയിച്ചതിനെ തുടർന്ന് വനം വകുപ്പ് ഉദ്യോഗസ്ഥരും പൊലീസും സംഭവസ്ഥലത്തെത്തി. പുലിയെ മയക്കുവെടി വെച്ച് പിടികൂടാനാണ് അധികൃതരുടെ തീരുമാനം.
Story Highlights: Tiger trapped in chicken coop
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here