അണ്ടർ 19 വനിതാ ലോകകപ്പ്: ആധികാരികം ഇന്ത്യ; ഇംഗ്ലണ്ടിനെ തകർത്ത് കിരീടം

പ്രഥമ അണ്ടർ 19 വനിതാ ലോകകപ്പ് കിരീടം ഇന്ത്യക്ക്. ഇംഗ്ലണ്ടിനെതിരായ ഫൈനലിൽ 7 വിക്കറ്റിനാണ് ഇന്ത്യയുടെ വിജയം. ഇംഗ്ലണ്ടിനെ 68 റൺസിനു പുറത്താക്കിയ ഇന്ത്യ 14 ഓവറിൽ 3 വിക്കറ്റ് നഷ്ടപ്പെടുത്തി ജയം കുറിച്ചു. 24 റൺസ് വീതം നേടിയ ഗൊങ്കാദി ട്രിഷയും സൗമ്യ തിവാരിയുമാണ് ആണ് ഇന്ത്യയുടെ ടോപ്പ് സ്കോറർ. തിവാരി നോട്ടൗട്ടാണ്.
ഷഫാലി വർമയെയും (15) ശ്വേത സെഹ്‌രാവത്തിനെയും (5) വേഗം നഷ്ടമായെങ്കിലും സൗമ്യ തിവാരിയും ഗൊങ്കാദി ട്രിഷയും ചേർന്ന മൂന്നാം വിക്കറ്റ് കൂട്ടുകെട്ട് ഇന്ത്യയെ അനായാസ വിജയത്തിലെത്തിക്കുകയായിരുന്നു. കരുതലോടെ ഇംഗ്ലണ്ട് ബൗളിംഗ് നിരയെ നേരിട്ട സഖ്യം അനാവശ്യ റിസ്കുകൾ എടുക്കാതെ ഇന്നിംഗ്സ് മുന്നോട്ടുനയിച്ചു നയിച്ചു. വിജയത്തിലേക്ക് വെറും 3 റൺസ് മാത്രം ശേഷിക്കെ ട്രിഷ (24) പുറത്തായെങ്കിലും ഇന്ത്യ അനായാസം വിജയത്തിലെത്തുകയായിരുന്നു.
Story Highlights: u19 womens world cup india won england
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here