തുളസീദാസിൻ്റെ തുളസീരാമായണം കത്തിച്ചു; യുപിയിൽ 10 പേർക്കെതിരെ കേസ്

ഭക്തകവി തുളസീദാസ് എഴുതിയ തുളസീരാമായണം കത്തിച്ച 10 പേർക്കെതിരെ കേസെടുത്ത് പൊലീസ്. ലക്നൗ പൊലീസാണ് കേശ്സെടുത്തത്. ബിജെപി നേതാവ് സത്നം സിംഗ് ലവി നൽകിയ പരാതിയിലാണ് നടപടി. ഇന്നലെ വൃന്ദാവൻ ഏരിയയിൽ വച്ചാണ് തുളസീരാമായണം അഥവാ രാമചരിതമാനസത്തിൻ്റെ ഫോട്ടോ കോപ്പികൾ കത്തിച്ചത്. ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.
അഖില ഭാരതീയ ഒബിസി മഹാസഭയാണ് ഫോട്ടോ കോപ്പികൾ കത്തിച്ചത് എന്ന് പരാതിയിൽ പറയുന്നു. തുളസീരാമായണത്തിൽ ദളിതർക്കും സ്ത്രീകൾക്കുമെതിരെ വിദ്വേഷ പരാമർശങ്ങളുണ്ടെന്നാരോപിച്ചായിരുന്നു കൃത്യം. സമാജ്‌വാദി പാർട്ടി നേതാവും ഒബിസി നേതാവുമായ സ്വാമി പ്രസാദ് മൗര്യയ്ക്ക് പിന്തുണ അർപ്പിച്ചുകൊണ്ടാണ് ഇവർ തുളസീരാമായണത്തിൻ്റെ കോപ്പികൾ അഗ്നിക്കിരയാക്കിയത്. യശ്പാൽ സിംഗ് ലോധി, ദേവേന്ദ്ര യാദവ്, മഹേദ്ര പ്രതാപ് യാദവ്, നരേഷ് സിംഗ്, എസ് എസ് യാദവ്, സുജിത്, സന്തോഷ് വർമ, സലിം എന്നിവർക്കെതിരെയൊക്കെ കേസെടുത്തിട്ടുണ്ട്.
തുളസീരാമായണത്തിൽ ദളിതർക്കും സ്ത്രീകൾക്കുമെതിരെ വിദ്വേഷ പരാമർശങ്ങളുണ്ടെന്ന് സ്വാമി പ്രസാദ് മൗര്യ ആരോപിച്ചിരുന്നു. തുടർന്ന് ഇതിനെതിരെ പ്രതിഷേധങ്ങളുയർന്നു. തൻ്റെ കഴുത്ത് മുറിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായി അദ്ദേഹം ആരോപിച്ചിരുന്നു.
Story Highlights: Case Burning Pages Ramcharitmanas UP
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here