Advertisement

ഡൽഹിയിൽ 7 വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ചു; 29 പേർക്ക് പരുക്ക്

January 30, 2023
1 minute Read
Delhi 7 vehicles collided 29 injured

ഡൽഹിയിൽ വാഹനങ്ങൾ തമ്മിൽ കൂട്ടിയിടി. 7 വാഹനങ്ങൾ തമ്മിലാണ് കൂട്ടിയിടിച്ചത്. 25 വിദ്യാർത്ഥികൾ അടക്കം 29 പേർക്ക് പരുക്കേറ്റു. ( Delhi 7 vehicles collided 29 injured )

ഇന്ന് ഉച്ചയോടെയായിരുന്നു അപകടം ഉണ്ടായത്. സലിംഗർ ഫ്‌ളൈ ഓവറിൽ വച്ചായിരുന്നു അപകടം. നാല് സ്‌കൂൾ ബസ്സുകളും ഒരും കാറും , ഓട്ടോയും, ബൈക്കുമാണ് കൂട്ടിയിടിച്ചത്. 216 സ്‌കൂൾ കുട്ടികളാണ് നാല് ബസുകളിലായി ഉണ്ടായിരുന്നത്. ഇതിൽ 25 കുട്ടികൾക്കും മൂന്ന് സ്‌കൂൾ ജീവനക്കാർക്കും മറ്റൊരു വാഹനത്തിലെ വ്യക്തിക്കുമാണ് പരുക്കേറ്റത്.

പരുക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ആരുടേയും പരുക്ക് ഗുരുതരമല്ലെന്ന് പൊലീസ് അറിയിച്ചു.

Story Highlights: Delhi 7 vehicles collided 29 injured

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top