പാർട്ടി ചെയർമാനെ മന്ത്രിസഭയിൽ നിന്ന് പുറത്താക്കി ഋഷി സുനക്

കൺസർവേറ്റിവ് പാർട്ടി ചെയർമാൻ നദീം സഹാവിയെ ഋഷി സുനക് മന്ത്രിസഭയിൽനിന്ന് പുറത്താക്കി. സഹാവി നികുതിവെട്ടിപ്പുമായി ബന്ധപ്പെട്ട് പിഴയടച്ചിട്ടുണ്ടെന്നും മന്ത്രിയാകുമ്പോൾ ഇക്കാര്യം ടാക്സ് അതോറിറ്റിയെ അറിയിച്ചില്ലെന്നുമാണ് ആരോപണം.
നദീം സഹാവിയെ മന്ത്രിസഭയിൽനിന്ന് നീക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു. സ്വതന്ത്ര അന്വേഷണത്തിൽ ചട്ടലംഘനം വ്യക്തമായെന്നും അതിനാൽ മന്ത്രിസഭയിൽനിന്ന് നീക്കുകയാണെന്നും ഋഷി സുനക് സഹാവിക്ക് അയച്ച കത്തിൽ ചൂണ്ടിക്കാട്ടി. രാജ്യം പ്രതിസന്ധിയിലൂടെ കടന്നുപോയ നിരവധി സന്ദർഭങ്ങളിൽ സഹവിയുടെ പ്രവർത്തനം നിർണായകമായതായി ഋഷി സുനക് കത്തിൽ കൂട്ടിച്ചേർത്തു.
നികുതി അടയ്ക്കാത്തതിനെച്ചൊല്ലി എച്ച്എംആർസിയുമായി തർക്കമുണ്ടായതിനെത്തുടർന്ന് പ്രശ്നം പരിഹരിക്കാൻ സഹവി പിഴയടച്ചു. ഇതോടെ സഹവിക്കെതിരെ കൂടുതൽ അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു.
Story Highlights: Rishi Sunak sacks Tory party chief over tax affairs
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here