എറണാകുളത്ത് റോഡ് മുറിച്ചുകടക്കുമ്പോൾ ബസ് കയറിയിറങ്ങി സ്ത്രീ മരിച്ചു

എറണാകുളത്ത് ബസ് കയറിയിറങ്ങി സ്ത്രീ മരിച്ചു. ലിസി ജംഗ്ഷനിൽ വച്ചാണ് അപകടം സംഭവിച്ചത്. കളമശേരി സ്വദേശി ലക്ഷ്മിയാണ് മരിച്ചത്. ഇന്ന് 9 മണിയോടെയായിരുന്നു സംഭവം. ബസ് ഡ്രൈവറെ കസ്റ്റഡിയിലെടുക്കുമെന്ന് പൊലീസ് പറഞ്ഞു. സംഭവസ്ഥലത്ത് വച്ച് ഇവർ മരിച്ചെന്നാണ് ദൃക്‌സാക്ഷികൾ പറയുന്നത്.(woman dies after being hit bus in kochi)
Read Also: സർക്കാരിന് വാചകമടി മാത്രം, എല്‍ഡിഎഫിലെ ഘടകകക്ഷികള്‍ക്കും അത് ബോധ്യമായി; വി.ഡി സതീശൻ
റോഡ് മുറിച്ചുകടക്കുകയായിരുന്ന ലക്ഷ്മി നിർത്തിയിട്ടിരുന്ന ബസിന് മുന്നിലെത്തുകയായിരുന്നു. ഈ സമയം ബസ് മുന്നോട്ടെടുക്കുകയും ലക്ഷ്മി ബസിനടിയിൽപെടുകയും ചെയ്തു. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്ത് വന്നു. ബസിൽ തട്ടി താഴേക്ക് വീണ ലക്ഷ്മിയുടെ ശരീരത്തിലൂടെ ബസ് കയറിയിറങ്ങുകയായിരുന്നു.
Story Highlights: woman dies after being hit bus in kochi
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here