ചിന്ത ജെറോമിന്റെ ഡോക്ടറേറ്റ് പിൻവലിക്കണം, വേണമെങ്കിൽ പുതുതായി പ്രബന്ധം രചിച്ച് ഡോക്ടറേറ്റ് നേടാം; ചങ്ങമ്പുഴയുടെ കുടുംബം

ചിന്ത ജെറോമിന്റെ പ്രബന്ധ വിവാദത്തിൽ പ്രതികരണവുമായി ചങ്ങമ്പുഴയുടെ കുടുംബം. ചിന്ത ജെറോമിന്റെ ഡോക്ടറേറ്റ് പിൻവലിക്കണം. ചിന്ത ജെറോമിന് വേണമെങ്കിൽ പുതുതായി പ്രബന്ധം രചിച്ച് ഡോക്ടറേറ്റ് നേടാമെന്നും ചങ്ങമ്പുഴയുടെ മകൾ ലളിത ട്വന്റിഫോറിനോട് പറഞ്ഞു.(changambuzha family against chintha jerome)
തെറ്റായ വിവരങ്ങൾ ഉൾക്കൊള്ളിച്ച് നേടിയ ഡോക്ടറേറ്റ് അംഗീകരിക്കാനാകില്ല. വിദ്യാർത്ഥിയെന്ന നിലയിൽ ചിന്ത ജെറോമിനോട് ക്ഷമിക്കുമെന്ന് ചങ്ങമ്പുഴയുടെ മകൾ ലളിത പറഞ്ഞു. ഗൈഡുമാരുടെ തെറ്റ് ക്ഷമിക്കാനാകില്ലെന്നും. അവരെ പുറത്താകണമെന്നും ലളിത ആവശ്യപ്പെട്ടു. ഗവർണർക്ക് ലഭിച്ച പരാതിയിൽ ഉചിതമായ നടപടിയെടുക്കുമെന്നാണ് പ്രതീക്ഷയെന്നും ലളിത കൂട്ടിച്ചെർത്തു.
Read Also: സ്വർണത്തിൽ നിക്ഷേപിച്ച് ഇരട്ടി ലാഭം നേടാം; നിക്ഷേപിക്കേണ്ടത് എവിടെ ?
അതേസമയം ചിന്ത ജെറോമിനെതിരായ പരാതി തന്റെ മുന്നിൽ വന്നാൽ പരിഹരിക്കപ്പെടാതെ പോകില്ലെന്ന് കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു. പരാതികൾ നിയമാനുസൃതമായി പരിശോധിക്കും. വിഷയത്തിൽ തീരുമാനമെടുക്കേണ്ടത് അക്കാദമിക് വിദഗ്ധരാണ്. എല്ലാ കാര്യങ്ങളും രാഷ്രീയവത്കരിക്കരുതെന്നും ഗവർണർ തിരുവനന്തപുരത്ത് പറഞ്ഞു.
അതേസമയം ചങ്ങമ്പുഴ കവിത വാഴക്കുല എഴുതിയത് വൈലോപ്പിള്ളിയെന്ന ഡോക്ടറേറ്റ് പ്രബന്ധത്തിലെ തെറ്റ് നോട്ടപ്പിശകും മാനുഷികപിഴവുമെന്ന് ചിന്ത ജെറോം പറഞ്ഞു. തെറ്റ് ചൂണ്ടിക്കാട്ടിയ വിമര്‍ശകരോട് നന്ദിയുണ്ടെന്നും ചിന്ത ജെറോം പറഞ്ഞു.കോപ്പിയടി എന്ന് പറയാന്‍ കഴിയില്ല. നിരവധി ലേഖനങ്ങളിലെ ആശയങ്ങള്‍ ഉള്‍ക്കൊണ്ടിട്ടുണ്ടെന്നും ചിന്ത ജെറോം പറഞ്ഞു.പുസ്തകമാക്കുമ്പോള്‍ പിഴവ് തിരുത്തും. ബോധി കോമണ്‍സ് വെബ്സൈറ്റിലെ പ്രബന്ധത്തിലെ ആശയം ഉള്‍ക്കൊണ്ടിട്ടുണ്ടെന്നും ഒരുവരിപോലും പകര്‍ത്തിയിട്ടില്ലെന്നും ചിന്ത പറഞ്ഞു.
Story Highlights: changambuzha family against chintha jerome
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here