ജനമൈത്രി നാടകം ‘തീക്കളി’ നൂറു വേദി പിന്നിട്ടു

മൊബൈല്‍ ഫോണ്‍ ദുരുപയോഗത്തിനെതിരെയുള്ള ബോധവൽകരണത്തിനായി കേരള പൊലീസ് തയ്യാറാക്കിയ നാടകം നൂറു വേദികള്‍ പൂര്‍ത്തിയാക്കി. നൂറാമത് അവതരണം പട്ടം കേന്ദ്രീയ വിദ്യാലയത്തില്‍ നടന്നു.
മൊബൈല്‍ ഫോണിന്‍റെ ദുരുപയോഗം സംബന്ധിച്ച് കുട്ടികളെ ബോധവത്ക്കരിക്കുന്നതിനാണ് ‘തീക്കളി’ എന്ന പേരില്‍ നാടകം ജനമൈത്രി പൊലീസ് തയ്യാറാക്കി അവതരിപ്പിക്കുന്നത്. ജനമൈത്രി നാടക സംഘത്തിലെ ഉദ്യോഗസ്ഥരാണ് അരങ്ങിലും അണിയറയിലും പ്രവര്‍ത്തിക്കുന്നത്.
ജനമൈത്രി സംസ്ഥാന നോഡല്‍ ഓഫീസര്‍ കൂടിയായ ഡി.ഐ.ജി ആര്‍ നിശാന്തിനി ആശയം നല്‍കിയ നാടകം ഇതിനകം അരലക്ഷം കുട്ടികള്‍ കണ്ടു. സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത് അനില്‍ കാരേറ്റ് ആണ്. ജനമൈത്രി ഡയറക്ടറേറ്റ് ഓഫീസര്‍ ഇന്‍ചാര്‍ജ്ജും ഡിറ്റക്ടീവ് ഇന്‍സ്പെക്ടറുമായ എസ്.എസ് സുരേഷ് ബാബുവാണ് നാടകത്തിലെ കവിതകള്‍ രചിച്ചത്.
Story Highlights: Janamaithri’s drama ‘Theekali’ crossed 100 stages
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here