Advertisement

പാലായില്‍ ഓട്ടോയും കെഎസ്ആര്‍ടിസി ബസും കൂട്ടിയിടിച്ചു; കുട്ടി മരിച്ചു

January 31, 2023
2 minutes Read

കോട്ടയം പാലാ ഇടപ്പാടിക്കു സമീപം കുന്നേമുറിയില്‍ കെഎസ്ആര്‍ടിസി ബസ് ഓട്ടോയില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ കുട്ടി മരിച്ചു. ഓട്ടോയില്‍ സഞ്ചരിച്ച കുട്ടിയാണ് മരിച്ചത്. മൂന്ന് പേര്‍ക്കു ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. (ksrtc bus collided with autorickshaw student died)

രാത്രി 9.30ഓടെയാണ് അപകടമുണ്ടായത്. പാലായിലേക്ക് വരികയായിരുന്ന ഓട്ടോയും പാലായില്‍ നിന്ന് ഈരാറ്റുപേട്ടയിലേക്ക് പോകുകയായിരുന്ന ബസുമാണ് കൂട്ടിയിടിച്ചത്. ഓട്ടോയില്‍ അഞ്ച് പേരാണ് ഉണ്ടായിരുന്നത്. ഓട്ടോയിലുണ്ടായിരുന്ന ശ്രുതിലക്ഷ്മി എന്ന വിദ്യാര്‍ത്ഥിനിയാണ് മരിച്ചത്. പരുക്കേറ്റവരെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. ഒരു കുട്ടിയുടെ നില ഗുരുതരമാണെന്നാണ് വിവരം.

Story Highlights: ksrtc bus collided with autorickshaw student died

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top