35,000 കോടിയുടെ ഊര്‍ജ വിതരണ പദ്ധതി; ഊര്‍ജമേഖലയിലെ പ്രഖ്യാപനങ്ങള്‍

ഇന്ത്യ ഊര്‍ജ മേഖലയില്‍ സ്വയം പര്യാപ്തത നേടുമെന്ന് ബജറ്റ് അവതരണത്തില്‍ ധനമന്ത്രി നിര്‍മല സീതാരാമന്‍. 35,000 കോടി രൂപയുടെ ഊര്‍ജ വിതരണ പദ്ധതിയാണ് നടപ്പിലാക്കുക. ഊര്‍ജമേഖലയില്‍ സ്വയം പര്യാപ്തത നേടുകയാണ് ലക്ഷ്യം വയ്ക്കുന്നത്. സംസ്ഥാനാന്തര ഊര്‍ജ വിതരണത്തിന് 22,800 കോടിയുടെ പദ്ധതി നടപ്പിലാക്കും.
ഊര്‍ജ സുരക്ഷയ്ക്കായി പെട്രോളിയം മന്ത്രാലയം 35,000 കോടി രൂപയുടെ മൂലധന നിക്ഷേപം നല്‍കിക്കൊണ്ട് മുന്‍ഗണനാ ഊര്‍ജ പരിവര്‍ത്തനത്തെ പ്രോത്സാഹിപ്പിക്കും.
ഇന്ത്യന്‍ റെയില്‍വെ വികസനത്തിനായി 2.4 ലക്ഷം കോടി രൂപയാണ് ബജറ്റില്‍ നീക്കിവെച്ചത്. 2013-14 കാലത്തേക്കാള്‍ 10 ഇരട്ടി കൂടുതലാണിത്. എക്കാലത്തെയും ഉയര്‍ന്ന വിഹിതമാണ്. രാജ്യത്ത് കൂടുതല്‍ മേഖലയില്‍ വന്ദേ ഭാരത് തുടങ്ങുമെന്നും 50 പുതിയ വിമാനത്താവളങ്ങള്‍ ആരംഭിക്കുമെന്നും ധനമന്ത്രി പറഞ്ഞു.
കാര്‍ഷിക വായ്പ ലക്ഷ്യം 20 ലക്ഷം കോടി രൂപയായി ഉയര്‍ത്തും. ന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മില്ലറ്റ് റിസര്‍ച്ചിനെ മികവിന്റെ കേന്ദ്രമായി പിന്തുണയ്ക്കും. സംസ്ഥാനങ്ങളുടെ സജീവ പങ്കാളിത്തം, സര്‍ക്കാര്‍ പരിപാടികളുടെ സംയോജനം, പൊതു-സ്വകാര്യ പങ്കാളിത്തം എന്നിവ ഉപയോഗിച്ച് വിനോദസഞ്ചാരത്തിന്റെ പ്രചാരണം മിഷന്‍ മോഡില്‍ ഏറ്റെടുക്കും.
Story Highlights: energy sector in union budget 2023
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here