Budget 2023 : 2047 ന് അകം അരിവാൾ രോഗം നിർമാർജനം ചെയ്യാൻ പദ്ധതി

അരിവാൾ രോഗം അഥവാ അരിവാൾ കോശ വിളർച്ച 2047 ഓടെ പൂർണമായും നിർമാർജനം ചെയ്യാൻ പ്രത്യേക പദ്ധതി ആവിഷ്‌കരിച്ച് കേന്ദ്ര ബജറ്റ്. 157 പുതിയ നഴ്‌സിംഗ് കോളജുകൾ തുടങ്ങാനും കേന്ദ്രം പദ്ധതിയിട്ടിട്ടുണ്ട്. മെഡിക്കൽ കോളജുകൾക്ക് പുറമെയാണ് ന്‌ഴ്‌സിംഗ് കോളജുകൾ. ( india will be sickle cell anemia free by 2047 )
ആദിവാസി മേഖലകേന്ദ്രീകരിച്ച് ആരോഗ്യ രക്ഷാ പദ്ധതി വിഭാവനം ചെയ്യും. ഐസിഎംആർ ലാബിൽ ഗവേഷണം പുറമേയുള്ളവർക്കും സാധ്യമാക്കും. ആരോഗ്യ ഉപകരണ നിർമാണത്തിന് പ്രത്യേക കോഴ്‌സുകൾ രൂപം നൽകും.
Read Also: ബജറ്റ് 2023; പ്രധാന പ്രഖ്യാപനങ്ങൾ അറിയാം | Budget Highlights
മറ്റ് പ്രഖ്യാപനങ്ങൾ
മത്സ്യമേഖലയ്ക്ക് 6000 കോടി രൂപയുടെ അനുബന്ധ പദ്ധതി.
കുട്ടികൾക്കും കൗമാരക്കാർക്കുമായി ദേശീയ ഡിജിറ്റൽ ലൈബ്രറി വരും
മൂലധന നിക്ഷേപം 33 ശതമാനം വർധിപ്പിച്ച് 10 ലക്ഷം കോടിയായി ഉയർത്തും. ഇത് ജിഡിപിയുടെ 3.3 ശതമാനം.
രാജ്യത്തിന്റെ ഭക്ഷ്യസുരക്ഷാ ആവശ്യങ്ങൾക്കായി 2 ലക്ഷം കോടിയോളം ചെലവാക്കും. കാർഷിക വായ്പ 20 ലക്ഷം കോടിയായി ഉയർത്തുംകാർഷിക മേഖലയിലെ സ്റ്റാർട്ടപ്പുകൾക്ക് പ്രത്യേക ഫണ്ട്
9.6 കോടി വീടുകളിൽ എൽപിജി കണക്ഷൻ
പിഎം ആവാസ് യോജനയ്ക്ക് 66 ശതമാനം വർധനയോടെ 79,000 രൂപ വകയിരുത്തി.
Story Highlights: india will be sickle cell anemia free by 2047
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here