‘രാഷ്ട്രരക്ഷയ്ക്ക് സൗഹൃദത്തിന്റെ കരുതല്‍’; അല്‍കോബാര്‍ സമസ്ത ഇസ്ലാമിക് സെന്റര്‍ ‘മനുഷ്യ ജാലിക’ തീര്‍ത്തു

അല്‍കോബാര്‍ സമസ്ത ഇസ്ലാമിക് സെന്റര്‍ സെന്‍ട്രല്‍ കമ്മിറ്റിയുടെ കീഴില്‍ ‘രാഷ്ട്ര രക്ഷക്ക് സൗഹൃദത്തിന്റെ കരുതല്‍’ എന്ന പ്രമേയത്തില്‍ ‘മനുഷ്യ ജാലിക’ തീര്‍ത്തു. അല്‍ കോബാര്‍ ഷമാലിയ്യ എസ് ഐ സി ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച പരിപാടി പ്രസിഡന്റ് അബ്ദുല്‍ നാസര്‍ ദാരിമിയുടെ അദ്ധ്യക്ഷതയില്‍ ഖാളി മുഹമ്മദ് ഉത്ഘാടനം ചെയ്തു. (al khobar sic manushya jalika program)
ഇഖ്ബാല്‍ ആനമങ്ങാട് പ്രതിജ്ഞ ചൊല്ലി കൊടുത്തു .സജീര്‍ അസ്അദി, മുത്തലിബ് എന്നിവര്‍ ദേശ ഭക്തി ഗാനം ആലപിക്കുകയും നാഷണല്‍ കമ്മിറ്റി വൈസ് പ്രസിഡന്റ്റ് ബഷീര്‍ ബാഖവി പ്രമേയ പ്രഭാഷണവും നടത്തി. തുടര്‍ന്ന് ശുഹൈബുല്‍ ഹൈത്തമി , അബ്ദുല്‍ സലാം ഫൈസി എന്നിവര്‍ വിവിധ വിഷയങ്ങളില്‍ വിഷയാവതരണം നടത്തി. നാഷണല്‍ കമ്മിറ്റി ട്രഷറര്‍ ഇബ്രാഹിം ഓമശ്ശേരി , കെ എം സി സി പ്രതിനിധി സിദ്ധീഖ് പാണ്ടികശാല, സുലൈമാന്‍ കൂലേരി, മാധ്യമ പ്രവര്‍ത്തകന്‍ മുജീബ് കളത്തില്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. മുഹമ്മദ് ജലാല്‍ മൗലവി, സജീര്‍ അസ്അദി, ഉമര്‍ മൗലവി ചോല, ഷാജി കായംകുളം, അനസ് റാഖ, മുഹമ്മദ് പുതുക്കുടി,അമീര്‍ പരുതൂര്‍, മുസ്തഫ പൂക്കാടന്‍, സഹീര്‍ കണ്ണൂര്‍, നൗഷാദ് എം പി എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.മൂസ അസ്അദി സ്വാഗതവും നവാഫ് ഖാളി നന്ദിയും പറഞ്ഞു.
Story Highlights: al khobar sic manushya jalika program