Advertisement

കാർഷിക നിയമങ്ങൾ പിൻവലിച്ചതിൽ ശക്തമായ അമർഷം മനസിലുണ്ട്; ഭാരതത്തിന്റെ ഗതികേടായി കാണുന്നുവെന്ന് സുരേഷ് ഗോപി

February 2, 2023
2 minutes Read

കാർഷിക നിയമങ്ങൾ പിൻവലിച്ചതിൽ ശക്തമായ അമർഷം ഇപ്പോഴും മനസിൽ സൂക്ഷിക്കുന്നുവെന്ന് സുരേഷ് ഗോപി. അത് ഭാരതത്തിന്റെ ഗതികേടായി കാണുന്നു. ആഭ്യന്തര പ്രശ്നം ഉണ്ടാകുമെന്ന സാഹചര്യത്തിലാണ് നിയമം പിൻവലിക്കേണ്ടിവന്നത്. കേന്ദ്ര ബജറ്റ് കേരളത്തിൽ കർഷകർക്ക് വലിയ ആശ്വാസം നൽകുന്നതാണ്. പെട്രോളിൻ്റേയും ഡീസലിന്റെയും വില പറഞ്ഞ് പലരും വിമർശിക്കുന്നു. കേരളത്തിൽ നിന്ന് 7 കേന്ദ്ര മന്ത്രിമാർ ഉണ്ടായിരുന്നപ്പോൾ റോഡ് വികസനം ഉൾപ്പെടെ എന്തുകൊണ്ട് സംഭവിച്ചില്ലെന്ന് അദ്ദേഹം ചോദിച്ചു.

ഇതിനിടെ കൃഷി മന്ത്രി പി. പ്രസാദിനെ സുരേഷ് ഗോപി പ്രശംസിച്ചു. പ്രസാദ് എന്ന കർഷകൻ മന്ത്രിയായപ്പോൾ കാർഷിക രംഗത്തെ വളർച്ച തൊട്ടറിയാൻ സാധിച്ചു. രാഷ്ട്രീയമായി വേറെ തലത്തിലെങ്കിലും കർഷകരംഗത്തെ വളർച്ചയ്ക്ക് കാരണമായത് പറയാതിരിക്കാൻ കഴിയില്ലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

Read Also: ബജറ്റ് 2023; പ്രധാന പ്രഖ്യാപനങ്ങൾ അറിയാം | Budget Highlights

Story Highlights: Suresh Gopi About Agricultural Law’s India

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top