Advertisement

‘തൃശൂരിലെ ജനങ്ങൾക്ക് മനസ് നിറഞ്ഞ നന്ദി’; ഫെയ്സ്ബുക്ക് പോസ്റ്റുമായി സുരേഷ് ​ഗോപി

April 29, 2024
1 minute Read

തൃശൂരിലെ ജനങ്ങൾക്ക് നന്ദി അറിയിച്ച് എൻഡിഎ സ്ഥാനാർത്ഥി സുരേഷ് ​ഗോപി. സുരേഷ് ഗോപി തന്റെ ഫെയ്സ്ബുക്കിലൂടെയാണ് നന്ദി അറിയിച്ചത്. തൃശൂരിന്റെ മനസുനിറഞ്ഞ സ്നേഹത്തിന് ഹൃദയത്തിന്റെ ഭാഷയിൽ നന്ദിയെന്നാണ് സുരേഷ് ​ഗോപി ഫെയ്സ്ബുക്കിൽ കുറിച്ചത്.

തെരഞ്ഞെടുപ്പ് കഴിഞ്ഞതിന് ശേഷം ആത്മവിശ്വാസം വർദ്ധിച്ചെന്ന് സുരേഷ് ​ഗോപി മാദ്ധ്യമപ്രവർത്തകരോട് പ്രതികരിച്ചിരുന്നു. ജനങ്ങൾ സമ്മാനിച്ച സമ്മതിദാനം പെട്ടിയിലുണ്ടെന്നും ജൂൺ നാല് വരെ കാത്തിരിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.

Read Also: ‘മോദി ഭയന്നിരിക്കുകയാണ്, കുറച്ചു ദിവസങ്ങൾ കഴിഞ്ഞാൽ പൊട്ടിക്കരയും’; രാഹുൽ ഗാന്ധി

ക്രോസ് വോട്ടിം​ഗ് ആരോപണം വ്യാകുലപ്പെടുത്തുന്നില്ലെന്നായിരുന്നു സുരേഷ് ​ഗോപി പ്രതികരിച്ചത്. സമ്പാദിക്കാനല്ല താൻ രാഷ്‌ട്രീയത്തിലേക്കിറങ്ങിയതെന്നും കേരളത്തിന് വേണ്ടി പ്രവർത്തിക്കാൻ തെരഞ്ഞെടുക്കപ്പെട്ട ആളായിരിക്കും താനെന്നും അദ്ദേഹം മാദ്ധ്യമപ്രവർത്തകരോട് പറഞ്ഞു.

Story Highlights : Suresh Gopi Thanks thrissur peoples

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top