Advertisement

ജമ്മു കശ്മീരിലെ 37 ഇടങ്ങളിൽ സിബിഐ റെയ്ഡ്

February 3, 2023
2 minutes Read

ജമ്മു കശ്മീരിലുടനീളം 37 ഇടങ്ങളിൽ സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ റെയ്ഡ്. കഴിഞ്ഞ വർഷം മാർച്ച് ആറിന് നടന്ന ധനകാര്യ വകുപ്പിലെ അക്കൗണ്ട്സ് അസിസ്റ്റന്റുമാരുടെ റിക്രൂട്ട്‌മെന്റ് പരീക്ഷ അഴിമതിയുമായി ബന്ധപ്പെട്ടാണ് പരിശോധന. കഴിഞ്ഞ വർഷം ഒക്ടോബറിലും റെയ്ഡ് നടത്തിയിരുന്നു.

ജമ്മു കശ്മീർ സർവീസസ് സെലക്ഷൻ ബോർഡ് നടത്തിയ പരീക്ഷയിൽ ക്രമക്കേട് ആരോപിച്ച് കഴിഞ്ഞ വർഷം നവംബറിൽ സിബിഐ കേസെടുത്തിരുന്നു. ജെകെഎസ്എസ്ബി മുൻ അംഗം നീലം ഖജൂരിയ, സെക്ഷൻ ഓഫീസർ അഞ്ജു റെയ്ന, ജെ-കെ പൊലീസ് സബ് ഇൻസ്‌പെക്ടർ കർണൈൽ സിംഗ് എന്നിവരുൾപ്പെടെ 20 പേർക്കെതിരെയാണ് കേസ്.

കഴിഞ്ഞ വർഷം നവംബറിൽ ജമ്മു കശ്മീർ പൊലീസ് റിക്രൂട്ട്‌മെന്റ് അഴിമതിയുമായി ബന്ധപ്പെട്ട് സെൻട്രൽ റിസർവ് പൊലീസ് ഫോഴ്‌സിലെയും ജമ്മു കശ്മീർ പൊലീസിലെയും ഉദ്യോഗസ്ഥർ ഉൾപ്പെടെ ഏഴ് പേരെ സിബിഐ അറസ്റ്റ് ചെയ്തിരുന്നു.

Story Highlights: CBI raids 37 spots in J&K over irregularities in finance dept recruitment exam

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top