Kerala Budget 2023 | പ്രധാന പ്രഖ്യാപനങ്ങൾ | Highlights

ബജറ്റ് അവതരണം ആരംഭിച്ചു. സംസ്ഥാനം വളർച്ചയുടെ പാതയിലാണെന്ന് ധനമന്ത്രി പറഞ്ഞു. അതിജീവനത്തിന്റെയും വീണ്ടെടുപ്പിന്റെയും പ്രതീക്ഷകൾ യഥാർഥ്യമായ വർഷം. പ്രതിസന്ധികളെ അതിജീവിക്കാനായി. ആഭ്യന്തര ഉൽപ്പാദനം കൂടി. കാർഷിക വ്യവസായിക മേഖലയിൽ വളർച്ച രേഖപ്പെടുത്തി. തനത് വരുമാനം വർധിച്ചു. വരുമാനം 85000 കോടിയായി വർധിക്കുമെന്നാണ് പ്രതീക്ഷയെന്നും ധനമന്ത്രി പറഞ്ഞു. ( Kerala budget 2023 highlights )
കേരള വികസന മാതൃകകൾ നേട്ടങ്ങൾ ഉണ്ടാക്കി. ആളോഹരി വരുമാനം ഉൾപ്പടെ ഒട്ടേറെ സൂചികകളിൽ കേരളം മുന്നിലാണ്. വിലക്കയറ്റം നിയന്ത്രിക്കാൻ കഴിഞ്ഞു. മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ചു ഉജ്ജ്വല നേട്ടം കൈവരിക്കാൻ കേരളത്തിന് സാധിച്ചു. ഇന്ത്യയിൽ ഏറ്റവും വിലക്കയറ്റം കുറവുള്ള സംസ്ഥാനമായി മാറിയെന്നും ധനമന്ത്രി സഭയിൽ പറഞ്ഞു.
സംസ്ഥാനത്ത് അഞ്ച് വർഷത്തിനുള്ളിൽ അതിദാരിദ്ര്യം തുടച്ച് നീക്കുമെന്ന് ധനമന്ത്രി കെഎൻ ബാലഗോപാൽ. അതിദാരിദ്ര്യം തുടച്ചു നീക്കാൻ സർക്കാർ തിരിച്ചറിയൽ പ്രക്രിയ ആരംഭിച്ചു കഴിഞ്ഞുവെന്ന് ധനമന്ത്രി സഭയിൽ അറിയിച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here