ബോയ്‌കോട്ട് വാദികളുടെ അജണ്ടകള്‍ പരാജയപ്പെട്ടു, അവര്‍ ചിത്രം കണ്ടു, വലിയ വിജയമാക്കി; പത്താൻ സംവിധായകന്‍

ബോയ്‌കോട്ട് വാദികളുടെ അജണ്ടകള്‍ പരാജയപ്പെട്ടെന്ന് പത്താൻ സിനിമ സംവിധായകൻ സിദ്ധാര്‍ത്ഥ്. ചിത്രത്തില്‍ അപകടകരമായി ഒന്നുമില്ലെന്ന് അറിയാമായിരുന്നു. പക്ഷെ പ്രേക്ഷകര്‍ക്ക് അറിയില്ലായിരുന്നു. കാരണം. ആ സമയത്ത് അവര്‍ സിനിമ കണ്ടിട്ടില്ലായിരുന്നു. (agendas of boycott team failed says siddharth anand pathaans success)
പിന്നീട്, അവര്‍ ചിത്രം കണ്ടു, വലിയ വിജയമാക്കി. ബോയ്‌കോട്ട് വാദികളുടെ അജണ്ടകള്‍ പരാജയപ്പെട്ടെന്നും സിദ്ധാര്‍ത്ഥ് ആനന്ദ് പറഞ്ഞു. ന്യൂസ് ഏജൻസിയായ എ എൻ ഐക്ക് നൽകിയ അഭിമുഖത്തിലാണ് സിദ്ധാർത്ഥ് വിമർശിച്ചത്.
2018ല്‍ പുറത്തിറങ്ങിയ തന്റെ ചിത്രം സീറോ പരാജയപ്പെട്ടതിനെ തുടര്‍ന്ന് ബോളിവുഡില്‍ നിന്ന് ഷാരൂഖ് വിട്ടുനില്‍ക്കുകയായിരുന്നു. തുടര്‍ന്ന് 2023ലെ ആദ്യ മാസത്തില്‍ പത്താനിലൂടെ ഷാരൂഖ് തന്റെ തിരിച്ചുവരവ് നടത്തി.
പത്താൻ ഇറങ്ങുന്നതിന് മുമ്പേ നിരവധി വിവാദങ്ങള്‍ ചിത്രത്തെ ചുറ്റിപ്പറ്റിയുണ്ടായിരുന്നു. ആദ്യ ഗാനം ഇറങ്ങിയതിന് ശേഷം വലിയ വിവാദത്തിന് തന്നെ ഒരു വിഭാഗം ശ്രമിച്ചു. ഈ വിഭാഗം ചിത്രത്തെ ബോയ്‌കോട്ട് ചെയ്യാനും ആഹ്വാനം ചെയ്തിരുന്നു.ഈ സമയത്തൊന്നും ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ ഒരഭിപ്രായവും രേഖപ്പെടുത്തിയിരുന്നില്ല.
റിലീസ് ദിവസമായ ബുധാനാഴ്ച 55 കോടിയാണ് ചിത്രം നേടിയത്. വ്യാഴാഴ്ച 68 കോടി, വെള്ളിയാഴ്ച 38 കോടി, ശനിയാഴ്ച 58.50 കോടി, ഞായര്‍ 51.50 കോടി എന്നിങ്ങനെയാണ് ആദ്യ ഞായര്‍ വരെയുള്ള കളക്ഷന്‍. ഈ ആഴ്ച യഥാക്രമം 25 കോടി, 21 കോടി, 18 കോടി എന്നിങ്ങനെയാണ് തിങ്കള്‍ മുതല്‍ ബുധന്‍ വരെയുള്ള കളക്ഷന്‍ കണക്ക്.
Story Highlights: agendas of boycott team failed says siddharth anand pathaans success
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here