ഇനി ആദ്യം പൊതുപ്രവേശന പരീക്ഷ; അഗ്നിവീർ റിക്രൂട്ട്മെന്റ് രീതിയിൽ മാറ്റം വരുത്തി കരസേന

അഗ്നിവീർ റിക്രൂട്ട്മെന്റ് രീതിയിൽ മാറ്റം വരുത്തി കരസേന. പൊതു പ്രവേശന പരീക്ഷ ആദ്യം നടത്താനാണ് തീരുമാനം. 2023-24 കാലയളവിൽ അപേക്ഷിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് പുതിയ രീതി ബാധകമാകും. റിക്രൂട്ട്മെന്റ് ചെലവും ഉദ്യോഗസ്ഥ വിന്യാസവും കുറയ്ക്കുന്നതിന്റെ ഭാഗമായാണ് നടപടി.(agniveer recruitment methods changed in 2023-24)
അഗ്നിവീർ റിക്രൂട്ട്മെന്റ് പരീക്ഷ ആദ്യം ഓൺലൈനായി നടത്തും ഇതിൽ വിജയിക്കുന്നവർക്ക് ശാരീരിക ക്ഷമത പരീക്ഷയും വൈദ്യ പരിശോധനയും നടത്തും. മാറ്റങ്ങൾ ചൂണ്ടിക്കാട്ടിയുള്ള വിജ്ഞാപനം പുറത്തിറക്കി. 2023-24 കാലയളവിൽ അപേക്ഷിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് പുതിയ റിക്രൂട്ട്മെന്റ് ബാധകമാകും.
ശാരീരിക ക്ഷമത പരീക്ഷയും വൈദ്യ പരിശോധനയും നടത്തി അവസാനം പൊതു പ്രവേശന പരീക്ഷ നടത്തുന്നതാണ് നിലവിലെ രീതി. മാർച്ച് ആദ്യവാരത്തോടെ ആദ്യ രണ്ട് ബാച്ചുകളുടെ പ്രവേശനം പൂർത്തിയാകും. കേന്ദ്ര സർക്കാരിന്റെ ഹ്രസ്വകാല സൈനിക പദ്ധതിയാണ് അഗ്നിവീർ.
Story Highlights: agniveer recruitment methods changed in 2023-24
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here