ബിജെപി സംസ്ഥാന സമിതി യോഗം ഇന്ന് കൊച്ചിയിൽ

ബിജെപി സംസ്ഥാന സമിതി യോഗം ഇന്ന് കൊച്ചിയിൽ ചേരും. സംസ്ഥാന പ്രസിഡന്റായി കെ സുരേന്ദ്രൻ തുടരുമെന്ന് കേന്ദ്രനേതൃത്വം അറിയിച്ചതിനു ശേഷമുള്ള ആദ്യ യോഗമാണ് ഇന്ന് നടക്കുന്നത്. സംസ്ഥാന കമ്മിറ്റി പുനഃസംഘടന ഇന്നത്തെ യോഗത്തിൽ ചർച്ചയാകും.
സുരേന്ദ്രൻ വീണ്ടും പ്രസിഡൻ്റ് സ്ഥാനത്തെത്തിയതോടെ അതൃപ്തരെ കൂടി ഉൾകൊള്ളിച്ചാകും പുനഃസംഘടനയെന്നാണ് വിവരം. പാർട്ടി പ്രവർത്തന ഫണ്ട് പിരിവ്, മണ്ഡലം പദയാത്ര തുടങ്ങിയവ വേണ്ട വിധം നടന്നില്ല എന്നതുൾപ്പടെ ഉള്ള കാര്യങ്ങളിലും ചർച്ച ഉണ്ടാകും. മണ്ഡലം പ്രസിഡൻ്റുമാരുടെ നേതൃത്വത്തിൽ നടത്തേണ്ട പദയാത്ര ഉൾപ്പടെയുള്ള കാര്യങ്ങൾ സജീവമായി മുന്നോട്ടു പോകാത്തത് ചില നേതാക്കളുടെ നിസ്സഹകരണം മൂലമാണെന്നാണ് പാർട്ടി വിലയിരുത്തൽ. ലോക്സഭാ തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങൾ, കേന്ദ്ര ബജറ്റ് എന്നിവ ചർച്ചയാകും. സംസ്ഥാന സർക്കാരിനെതിരെ പ്രക്ഷോഭം സംഘടിപ്പിക്കുന്നതിലും ഇന്നത്തെ യോഗത്തിൽ തീരുമാനമുണ്ടാകും. സംസ്ഥാന പ്രഭാരിയും മുൻ കേന്ദ്രമന്ത്രിയമായ പ്രകാശ് ജാവദേകർ എംപിയും യോഗത്തിൽ പങ്കെടുക്കും.
Story Highlights: bjp state conference today
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here