പേവിഷ ബാധയേറ്റ കുട്ടിയെ ആംബുലന്‍സില്‍ കൊണ്ടുപോകുന്ന ദൃശ്യങ്ങള്‍; പ്രചരിക്കുന്നത് വ്യാജം

പേവിഷബാധയേറ്റ കുട്ടിയെ ആംബുലന്‍സില്‍ കൊണ്ടുപോകുന്നതായി ഒരു വിഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. കുട്ടി അസ്വസ്ഥത പ്രകടിപ്പിക്കുകയും ബഹളം വയ്ക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. നിരവധി പേരാണ് ഈ ദൃശ്യങ്ങള്‍ ഏറ്റെടുത്ത് പ്രചരിപ്പിക്കുന്നത്.
എന്നാല്‍ പ്രചരിക്കുന്ന ഈ ദൃശ്യങ്ങള്‍ വ്യാജമാണെന്ന് കേരള പൊലീസ് ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കുന്നു. കഴിഞ്ഞ ജനുവരി 26 ന് റിപ്പബ്ലിക്ക് ദിന പരേഡിന് ശേഷമുള്ള പരിപാടിക്കിടെ സ്റ്റുഡന്റ് പൊലീസ് കേഡറ്റ്കൂടിയായ വിദ്യാര്‍ത്ഥിക്ക് സുഖമില്ലാതാവുകയും ഉടന്‍ തന്നെ കുട്ടിയെ ആംബുലന്‍സില്‍ ആശുപത്രിയില്‍ കൊണ്ടുപോകുകയും ചെയ്തിരുന്നു.
Read Also:എഴുതിയ കറൻസി നോട്ടുകൾ അസാധുവാണോ ? [ 24 Fact Check ]
അസുഖത്തിന്റെ ഭാഗമായാണ് കുട്ടി അസ്വസ്ഥത പ്രകടിപ്പിക്കുകയും ബഹളം വയ്ക്കുകയും ചെയ്തത്. ഈ ദൃശ്യങ്ങള്‍ ആംബുലന്‍സില്‍ ഉണ്ടായിരുന്ന ആള്‍ പകര്‍ത്തുകയായിരുന്നു. ഇതാണ് തെറ്റായി പ്രചരിച്ചത്. ആശുപത്രിയില്‍ ചികിത്സ തേടിയ കുട്ടിയുടെ ആരോഗ്യാവസ്ഥ നിലവില്‍ തൃപ്തികരമാണ്.
Story Highlights: fact check about rabies stricken child in ambulance
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here