Advertisement

കളമശേരി മെഡിക്കൽ കോളജിൽ വ്യാജ ജനന സർട്ടിഫിക്കറ്റ് തയ്യാറാക്കിയ സംഭവം; പരാതി നൽകി താത്കാലിക ജീവനക്കാരി

February 4, 2023
1 minute Read

കളമശേരി മെഡിക്കൽ കോളേജിൽ വ്യാജ ജനന സർട്ടിഫിക്കറ്റ് തയ്യാറാക്കിയ സംഭവത്തിൽ ആശുപത്രി അധികൃതർക്കെതിരെ പൊലീസിൽ പരാതി നൽകി താത്കാലിക ജീവനക്കാരി രഹ്ന. അഡ്‌മിനിസ്ട്രേറ്റിവ് അനിൽകുമാറാണ് വ്യാജ സർട്ടിഫിക്കറ്റ് ഉണ്ടാക്കിയതെന്ന് രഹ്ന ട്വൻ്റിഫോറിനോട് പറഞ്ഞു. ഡെസ്കിൽ ഫയൽ കൊണ്ടുവന്ന് വച്ചത് അനിൽ കുമാർ ആണെന്നും എല്ലാം സൂപ്രണ്ട് പറഞ്ഞിട്ടാണെന്ന് കരുതുന്നു എന്നും രഹ്ന പറയുന്നു.

അനിൽകുമാറിനെ അന്വേഷണ വിധേയമായി സസ്പൻഡ് ചെയ്തു. ഇന്നലെ വൈകിട്ടോടുകൂടി രാത്രിയോട് കൂടിയാണ് ആരോഗ്യമന്ത്രി ഇയാളെ സസ്പെൻഡ് ചെയ്തിരിക്കുന്നത്. കാക്കനാട് സ്വദേശി സുനിത എസ് എന്ന ആളുടെ പേരിലാണ് ചീട്ട് എടുത്തത്. പക്ഷേ, അങ്ങനെ ഒരാൾ അവിടെ അഡ്‌മിറ്റ് ആയിട്ടില്ല. അതിനുശേഷമാണ് സുനിത എന്ന പേരുവെച്ച് ഒരു വ്യാജ സർട്ടിഫിക്കറ്റ് ഉണ്ടാക്കുന്നത്. ഇത് അനിൽകുമാർ കയറ്റിവെച്ചു എന്നാണ് രഹ്ന പറയുന്നത്. അനൂപ് കുമാർ എന്നാണ് അച്ഛന്റെ പേര് രേഖപ്പെടുത്തിയിരിക്കുന്നത്. കാക്കനാട് സ്വദേശിയാണ്. പൊലീസിന്റെ പ്രാഥമിക അന്വേഷണത്തിൽ അവർക്ക് അങ്ങനെ ഒരു കുഞ്ഞുങ്ങളെ ജനിച്ചിട്ടില്ല എന്ന വിവരമാണ് ലഭിക്കുന്നത്.

Story Highlights: kalamassery medical college fake birth certificate

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top