ഏത് ഭാഷയും പഠിച്ച് പാട്ടുപാടും; അപ്രതീക്ഷിത വിയോഗം; വാണി ജയറാമിനെ കുറിച്ച് കെ.എസ്.ചിത്ര

പിന്നണി ഗായിക വാണി ജയറാമിനെ അനുസ്മരിച്ച് കെ എസ് ചിത്ര. തികച്ചും അപ്രതീക്ഷിതമായിപ്പോയി വാണിയമ്മയുടെ വിയോഗമെന്ന് കെ എസ് ചിത്ര പറഞ്ഞു. എല്ലാ ഭാഷകളും പഠിച്ചായിരുന്നു അമ്മ പാടുന്നത്. പെട്ടന്ന് എല്ലാം പഠിച്ചെടുക്കുന്ന വ്യക്തിയായിരുന്നു. ഏത് വേദിയിലും ഏത് ഭാഷകളിലും വാണിയമ്മ സംസാരിക്കും.(ks chithra about vani jairam )
ഏഴ് സ്വരങ്കള്‍ക്കുള്‍ എത്തനൈ പാടല്‍, കവിതൈ കേള്ങ്കല്‍, തിരുവോണ പുലരി തന്‍, തുടങ്ങി ഓര്‍മയിലുള്ള വാണിയമ്മയുടെ പാട്ടുകള്‍ നിരവധിയാണ്.. ഭര്‍ത്താവിന്റെ വിയോഗശേഷം മാനസികമായി അമ്മ തളര്‍ന്നിരുന്നു’. കെ എസ് ചിത്ര അനുസ്മരിച്ചു.
ചെന്നൈയിലെ വസതിയിലായിരുന്നു വാണിയമ്മയുടെ അന്ത്യം. 78 വയസായിരുന്നു. അടുത്തിടെയാണ് രാജ്യം പത്മഭൂഷന്‍ ബഹുമതി നല്‍കി ആദരിച്ചത്. മൃതദേഹം റോയപ്പേട്ട സര്‍ക്കാര്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. മലയാളം, തമിഴ്, കന്നഡ, തെലുങ്ക്, എന്നിവയുള്‍പ്പെടെ 19 ഭാഷകളിലായി അവര്‍ പതിനായിരത്തിലധികം ഗാനങ്ങള്‍ ആലപിച്ചു.
Read Also:പ്രശസ്ത പിന്നണി ഗായിക വാണി ജയറാം അന്തരിച്ചു
സ്വപ്നം എന്ന ചിത്രത്തിലെ ‘സൗരയൂഥത്തില്‍ വിടര്‍ന്നൊരു’ എന്ന ഗാനമാണ് മലയാളത്തില്‍ വാണി ജയറാം ആദ്യമായി ആലപിച്ചത്.
Story Highlights: ks chithra about vani jairam
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here