Advertisement

ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തണം; യുഎഇ പ്രസിഡന്റുമായി ഫോണില്‍ സംസാരിച്ച് പ്രധാനമന്ത്രി മോദി

February 4, 2023
Google News 2 minutes Read
uae president received phone call from narendra modi

യുഎഇ പ്രസിഡന്റ് ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനെ
ഫോണില്‍ വിളിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിനും അവയുടെ വ്യാപ്തി വികസിപ്പിക്കുന്നതിനും മാര്‍ഗങ്ങള്‍ ചര്‍ച്ചയിലുയര്‍ന്നു. പ്രാദേശിക, അന്തര്‍ദേശീയ വിഷയങ്ങളിലുള്ള സംഭവങ്ങളും ഇരുനേതാക്കളും ചര്‍ച്ച ചെയ്‌തെന്നാണ് വിവരം.(uae president received phone call from narendra modi)

ഇന്ത്യയും യുഎഇയും തങ്ങളുടെ വികസന ലക്ഷ്യങ്ങള്‍ കൈവരിക്കാന്‍ കൂടുതല്‍ മേഖലകളില്‍ സഹകരിക്കും. ഇതിനായുള്ള പങ്കാളിത്തവും തുടരുമെന്ന് ഷെയ്ഖ് മുഹമ്മദ് ബിന്‍ സയിദും മോദിയും സ്ഥിരീകരിച്ചതായി ഖലീജ് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.

Read Also: പ്രവാസികള്‍ക്ക് പ്രതീക്ഷാനിര്‍ഭരമായ നിരവധി പദ്ധതികള്‍ പ്രഖ്യാപിച്ച ബജറ്റ്; പി.ശ്രീരാമകൃഷ്ണൻ

കഴിഞ്ഞ വര്‍ഷം ജൂണില്‍ പ്രധാനമന്ത്രി മോദി യുഎഇയിലെത്തി പ്രസിഡന്റിനെ സന്ദര്‍ശിച്ചിരുന്നു. കൂടിക്കാഴ്ചയില്‍ ഇന്ത്യക്കാരെ പ്രശംസിച്ച യുഎഇ പ്രസിഡന്റ് യുഎഇയുടെ വികസനത്തിനും നിര്‍മ്മാണത്തിനും പുരോഗതിക്കും ഇന്ത്യന്‍ സമൂഹം നല്‍കുന്ന സംഭാവന വളരെ വലുതാണെന്നും പറഞ്ഞു. ഒപ്പം തന്നെ ഇന്ത്യക്കാരോടുള്ള പ്രധാനമന്ത്രിയുടെ സ്‌നേഹവും അദ്ദേഹം വ്യക്തമാക്കി. എല്ലാ മേഖലകളിലും ഇന്ത്യയിമായുള്ള ബന്ധം ദൃഢപ്പെടുത്തും. അതിനായുള്ള പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തപ്പെടുത്താന്‍ ആഗ്രഹിക്കുന്നുവെന്നും യുഎഇ പ്രസിഡന്റ് മോദിയുടെ ഹ്രസ്വസന്ദര്‍ശനത്തില്‍ പറഞ്ഞു.

Story Highlights: uae president received phone call from narendra modi

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here