Advertisement

‘ഉമ്രാൻ മാലിക്കിനെപ്പോലെ ഒരുപാട് ബൗളർമാർ പാകിസ്താൻ ആഭ്യന്തര ക്രിക്കറ്റിലുണ്ട്’; അവകാശവാദവുമായി പാകിസ്താൻ്റെ മുൻ പേസർ

February 4, 2023
1 minute Read

ഉമ്രാൻ മാലിക്കിനെപ്പോലെ ഒരുപാട് ബൗളർമാർ പാകിസ്താൻ ആഭ്യന്തര ക്രിക്കറ്റിലുണ്ടെന്ന് പാകിസ്താൻ്റെ മുൻ പേസർ സൊഹൈൽ ഖാൻ. ഉമ്രാൻ്റെ അതേ വേഗതയിൽ പന്തെറിയുന്ന 15ഓളം താരങ്ങൾ പാകിസ്താനിലുണ്ടാവും. ലാഹോർ ക്വലാൻഡേഴ്സ് നടത്തിയ ട്രയൽസ് സന്ദർശിച്ചാൽ ഇങ്ങനെയുള്ള നിരവധി ബൗളർമാരെ കണ്ടെത്താമെന്നും സൊഹൈൽ ഖാൻ പറഞ്ഞു.

“ഉമ്രാൻ മാലിക് നല്ല ബൗളറാണ്. അദ്ദേഹത്തിൻ്റെ കുറച്ചുമത്സരങ്ങൾ ഞാൻ കണ്ടിട്ടുണ്ട്. വേഗത്തിൽ പന്തെറിയുന്നുണ്ട്. എന്നാൽ, 150 കിലോമീറ്ററിനു മുകളിൽ വേഗതയിൽ പന്തെറിയുന്ന ബൗളർമാരെ പരിഗണിച്ചാൽ ആഭ്യന്തര ക്രിക്കറ്റ് കളിക്കുന്ന 15ഓളം താരങ്ങൾ പാകിസ്താനികുണ്ടാവും. ലാഹോർ ക്വലാൻഡേഴ്സ് നടത്തിയ ട്രയൽസ് സന്ദർശിച്ചാൽ ഇങ്ങനെയുള്ള നിരവധി ബൗളർമാരെ കണ്ടെത്താം. ആഭ്യന്തര ക്രിക്കറ്റ് ഇതുപോലെ ബൗളർമാരെക്കൊണ്ട് നിറഞ്ഞതാണ്. ഇവർ തകർപ്പൻ ബൗളർമാരാണ്.”- സൊഹൈൽ ഖാൻ പറഞ്ഞു.

ജമ്മു കശ്‌മീർ സ്വദേശിയായ ഉമ്രാൻ മാലിക് 2021 ഐപിഎലിലൂടെയാണ് ശ്രദ്ധ നേടുന്നത്. സൺറൈസേഴ്സ് ഹൈദരാബാദിനായി കളത്തിലിറങ്ങിയ താരം മികച്ച പ്രകടനങ്ങളിലൂടെ ഇന്ത്യൻ ടീമിലും ഇടം നേടി. ഇന്ത്യക്കായി 8 വീതം ഏകദിന, ടി-20 മത്സരങ്ങൾ കളിച്ചിട്ടുള്ള ഉമ്രാൻ യഥാക്രമം 13, 11 വിക്കറ്റുകളാണ് നേടിയിട്ടുള്ളത്.

Story Highlights: umran malik bowlers pakistan

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top