‘ഒരിടവേളയ്ക്ക് ശേഷം’ സ്വന്തം തൊഴിലിടത്തിലേക്ക്; ഭാവനയ്ക്ക് ആശംസകളുമായി മന്ത്രി ശിവന്‍കുട്ടി

ഒരിടവേളയ്ക്ക് ശേഷം മലയാള സിനിമയില്‍ തിരിച്ചെത്തുന്ന നടി ഭാവനയ്ക്ക് ആശംസകളുമായി മന്ത്രി വി. ശിവന്‍കുട്ടി. ‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്’ എന്ന ചിത്രത്തിന്റെ ട്രെയിലര്‍ കണ്ടെന്നും സ്വന്തം തൊഴിലിടത്തിലേക്ക് തിരിച്ചു വരുന്ന ഭാവനയ്ക്ക് തൊഴില്‍ മന്ത്രിയുടെ ആശംസകള്‍ എന്നു പറഞ്ഞു കൊണ്ടാണ് ശിവന്‍കുട്ടിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്.(v sivankutty praises bhavana for her come back to malayalam)
”ഒരിടവേളയ്ക്ക് ശേഷം ഭാവനയുടെ മലയാള സിനിമ റിലീസ് ആവുകയാണ്. ‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്’ എന്ന ചിത്രത്തിന്റെ ട്രെയിലര്‍ കണ്ടു. ഏറെ സന്തോഷം. സ്വന്തം തട്ടകത്തിലെ തൊഴിലിടത്തിലേക്ക് മടങ്ങിയെത്തിയ ഭാവനയ്ക്ക് തൊഴില്‍ മന്ത്രിയുടെ ആശംസകള്‍…” എന്നാണ് ശിവന്‍കുട്ടിയുടെ കുറിപ്പ്.
Story Highlights: v sivankutty praises bhavana for her come back to malayalam
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here