Advertisement

സ്രാവിന്റെ ആക്രമണത്തിൽ 16കാരിക്ക് ദാരുണാന്ത്യം

February 5, 2023
Google News 2 minutes Read
HAND

ഓസ്ട്രേലിയയിൽ ഡോൾഫിനുകൾക്കൊപ്പം നീന്താൻ നദിയിൽ ഇറങ്ങിയ 16 കാരിക്ക് സ്രാവിന്റെ ആക്രമണത്തിൽ ദാരുണാന്ത്യം. ഏത് ഇനത്തിൽപ്പെട്ട സ്രാവാണ് കുട്ടിയെ ആക്രമിച്ചത് എന്നതിൽ വ്യക്തതയില്ലെന്നാണ് ജില്ലാ പൊലീസ് ഓഫീസർ പോൾ റോബിൻസൺ പറഞ്ഞത്.ഡോൾഫിനുകൾക്ക് സമീപത്തായി നീന്താൻ ഇറങ്ങിയ കുട്ടിയെ സ്രാവ് കൊല്ലുകയായിരുന്നുവെന്നും അദ്ദേഹം കൂട്ടിചേ‍‍ർത്തു. നോർത്ത് ഫ്രീമാന്റിലിലെ സ്വാൻ നദിയിൽ ഡോൾഫിനുകളുടെ കൂട്ടത്തെ കാണാറുണ്ട്. അതിന് സമീപം നീന്താൻ വേണ്ടി ആയിരിക്കാം കുട്ടി ചാടിയത് എന്നാണ് കരുതുന്നത് എന്നും അദ്ദേഹം വാർത്ത സമ്മേളനത്തിൽ പറഞ്ഞു. പെൺകുട്ടിയെ രക്ഷിച്ച് കരയിലെത്തിക്കാൻ ശ്രമിച്ചിരുന്നു. പക്ഷേ അത് സാധിച്ചില്ല. വെള്ളത്തിൽ വെച്ച് തന്നെ പെൺകുട്ടിയുടെ മരണം സംഭവിച്ചിരിക്കാം എന്നാണ് കരുതുന്നത്, ആയതിനാൽ വളരെ നിർഭാ​ഗ്യകരമായ ഒരു സംഭവം ആണ് ഉണ്ടായതെന്നും ജില്ലാ പൊലീസ് മേധാവിയായ പോൾ റോബിൻസൺ പറഞ്ഞു. (16- Years- old-dies in shark attack)

ദാരുണമായ ഈ സംഭവത്തെ തുടർന്ന് അപകടം നടന്ന നദിയായ നോർത്ത് ഫ്രീമാന്റിലെ സ്വാൻ നദിയുടെ തീരത്ത് കഴിയുന്ന ആളുകൾക്ക് കൂടുതൽ ജാ​ഗ്രത നിർദേശം സംസ്ഥാന സർക്കാർ നൽകിയിട്ടുണ്ട്. ബീച്ചിനരികിലേക്ക് പോകേണ്ട സാഹചര്യങ്ങൾ പരമാവധി ഒഴിവാക്കണം എന്നും അധികൃതർ മുന്നറിയിപ്പ് നൽകി. ഒരു നൂറ്റാണ്ടിന് ശേഷമാണ് ഇപ്പോൾ വീണ്ടുമൊരു സ്രാവിന്റെ ആക്രമണമെന്ന് പൊലീസ് കൂട്ടിച്ചേർത്തു.

Story Highlights: 16-Years- old-dies in shark attack

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here