‘ഡിബി നൈറ്റ് ബൈ ഫ്‌ളവേഴ്‌സ്’; ഇഷ്ട പെർഫോമർ ആരെന്ന് പറയൂ ടിക്കറ്റ് സ്വന്തമാക്കൂ

കോഴിക്കോട് സംഗീതത്തിന്റെ ലഹരി പടർത്താൻ എത്തുകയാണ് ‘ഡിബി നൈറ്റ് ബൈ ഫ്ളവേഴ്സ്’. ഫെബ്രുവരി 9 ന് കോഴിക്കോട് ട്രേഡ് സെന്ററിൽ നടക്കുന്ന സംഗീത നിശയിൽ അവിയൽ, തൈകൂടം ബ്രിഡ്ജ് എന്നീ ബാൻഡുകളും പ്രിയ ഗായിക ഗൗരി ലക്ഷ്മി, ഗായകൻ ജോബ് കുര്യൻ എന്നിവരും ചേർന്നാണ് സംഗീത വിരുന്നൊരുക്കുന്നത്. വൈകുന്നേരം 5 മണിക്കാണ് പരിപാടി ആരംഭിക്കുന്നത്. 4.30 മുതൽ തന്നെ പ്രവേശനം ആരംഭിക്കും. ( db night by flowers second contest )
ഇപ്പോഴിതാ, ഡിബി നൈറ്റ്’ സംഗീതനിശയിലേക്കുള്ള ടിക്കറ്റ് സ്വന്തമാക്കാൻ ഒരു സുവർണ്ണാവസരം. നിങ്ങൾ ചെയ്യേണ്ടത് ഇത്രമാത്രം; ഡിബി നൈറ്റ്’ സംഗീതനിശയിലെ നിങ്ങൾക്ക് ഇഷ്ടപെട്ട പെർഫോമറെ ഫ്ളവേഴ്സ് ഇൻസ്റ്റാഗ്രാം പേജിൽ പങ്കുവെച്ചിരിക്കുന്ന പോസ്റ്റിന് താഴെ കമന്റ് ചെയ്യുക. അതോടൊപ്പം, പോസ്റ്റ് നിങ്ങളുടെ സ്റ്റോറിയിൽ പങ്കുവയ്ക്കാൻ മറക്കരുത്. ദിവസവും തെരഞ്ഞെടുക്കപ്പെടുന്ന 5 വിജയികൾക്ക് രണ്ടു ടിക്കറ്റുകൾ വീതം സ്വന്തമാക്കാം.
പരിപാടിക്കായി ബുക്ക് മൈ ഷോ വഴി ഇപ്പോൾ ടിക്കറ്റുകൾ ബുക്ക് ചെയ്യാം. സാധാരണ ടിക്കറ്റിന് 799 രൂപയും സീറ്റിങ് ഉൾപ്പെടെയുള്ള വിഐപി ടിക്കറ്റിന് 1499 രൂപയുമാണ്. മാസ്‌ക് ഉൾപ്പെടെ പൂർണമായും കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും പരിപാടി സംഘടിപ്പിക്കുക. കൂടുതൽ വിവരങ്ങൾക്കായി താഴെ നൽകിയിരിക്കുന്ന വെബ്സൈറ്റ് സന്ദർശിക്കുക.
Story Highlights: db night by flowers second contest
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here