Advertisement

ബിഹാറിൽ ജാതി സർട്ടിഫിക്കറ്റിന് അപേക്ഷ നൽകി ‘ടോമി’ എന്ന നായ!, ആധാർ കാർഡും ഹാജരാക്കി; അന്വേഷണം തുടങ്ങി പൊലീസ്

February 5, 2023
Google News 3 minutes Read
Dog 'files' application for caste certificate in Bihar

ബിഹാറിലെ ഗയയിൽ ജാതി സർട്ടിഫിക്കറ്റിന് അപേക്ഷ നൽകി ‘ടോമി’ എന്ന നായ!. നായയ്ക്ക് ജാതി സർട്ടിഫിക്കറ്റ് ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് വിചിത്രമായ അപേക്ഷ ലഭിച്ചതോടെ ഉദ്യോഗസ്ഥർ കുഴങ്ങി. ഈ വാർത്ത കേട്ട് ആരും ഞെട്ടേണ്ട ആവശ്യമില്ല, ഈ നായയ്ക്ക് സ്വന്തമായി ആധാർ കാർഡും ഉണ്ടെന്നതാണ് ഏറ്റവും അതിശയകരമായ കാര്യം. ആധാർ കാർഡിൽ നായയുടെ ചിത്രവും എല്ലാ ഡീറ്റയിൽസും രേഖപ്പെടുത്തിയിട്ടുണ്ട്. ‌‌‌ ( Dog ‘files’ application for caste certificate in Bihar ).

Read Also:കൊച്ചിയിലെ പെറ്റ് ഷോപ്പിൽ നിന്ന് നായകുട്ടിയെ മോഷ്ടിച്ചവർ പിടിയിൽ

ഉദ്യോഗസ്ഥർ ഈ അപേക്ഷ നിരസിച്ചിട്ടുണ്ട്. ഈ വ്യാജ ആപ്ലിക്കേഷൻ പിന്നിലുള്ളയാളെ പിടികൂടാൻ പൊലീസ് സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ടോമിയുടെ ആധാർ കാർഡിന്റെ ഫോട്ടോ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. അപേക്ഷയിൽ പറഞ്ഞിരിക്കുന്ന ഫോൺ നമ്പർ ട്രൂകോളറിൽ നോക്കിയപ്പോൾ രാജ ബാബു എന്നയാളുടെ പേര് വിവരങ്ങളാണ് കാണിക്കുന്നതെന്ന് ഗുരാരു ബ്ലോക്ക് സർക്കിൾ ഓഫീസർ സഞ്ജീവ് കുമാർ ത്രിവേദി പറയുന്നു.

ആധാർ കാർഡിൽ രേഖപ്പെടുത്തിയിരിക്കുന്ന ടോമിയുടെ ജനനത്തീയതി 2022 ഏപ്രിൽ 14 ആണ്. ടോമിയുടെ അച്ഛന്റെ പേര് ഷെറു എന്നും അമ്മയുടെ പേര് ജിന്നി എന്നുമാണ്. ഗ്രാമം; പാണ്ഡേപോഖർ, പഞ്ചായത്ത്; റൗണ, വാർഡ് നമ്പർ; 13, പൊലീസ് സ്റ്റേഷൻ; കോഞ്ച് എന്നിങ്ങനെയാണ് വിലാസം രേഖപ്പെടുത്തിയിരിക്കുന്നത്. ആധാർ സാധാരണക്കാരന്റെ അവകാശം എന്ന ആധാറിലെ വാക്യത്തിന് പകരമായി “ആധാർ – ആം കുത്ത കാ അധികാർ” എന്നാണ് എഴുതിയിരിക്കുന്നത്.

Story Highlights: Dog ‘files’ application for caste certificate in Bihar

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here