വധശ്രമക്കേസ്; ലീഗ് മുൻ എംഎൽഎ ഇസ്ഹാഖ് കുരിക്കളുടെ മകൻ മൊയ്‌തീൻ കുരിക്കൾ അറസ്റ്റിൽ

മഞ്ചേരി മുൻ എംഎൽഎയും മുസ്ലിം ലീഗ് നേതാവുമായ ഇസ്ഹാഖ് കുരിക്കളുടെ മകൻ മൊയ്‌തീൻ കുരിക്കൾ അറസ്റ്റിൽ. വധശ്രമക്കേസിൽ കോഴിക്കോട് മെഡിക്കൽ കോളേജ് പൊലീസാണ് മൊയ്‌തീൻ കുരിക്കളെ പിടികൂടിയത്. ഈ കേസിൽ മൊയ്തീൻ്റെ മുൻകൂർ ജ്യാമ്യം ഹൈക്കോടതി തള്ളിയിരുന്നു.
Read Also: ബിഗ് ബാഷ് ലീഗ്: അഞ്ചാം കിരീടവുമായി പെർത്ത് സ്കോർച്ചേഴ്സ്, മുംബൈ ഇന്ത്യൻസിനൊപ്പം
സുഹൃത്തായ മഞ്ചേരി സ്വദേശി വിനീഷ് മൂസയെ കുത്തി പരുക്കേൽപ്പിച്ച കേസിലാണ് മൊയ്‌തീനെ അറസ്റ്റ് ചെയ്തത്. കുതിരവട്ടത്തുവച്ചാണ് വിനീഷ് മൂസയെ മൊയ്‌തീൻ കുത്തി കൊലപ്പെടുത്താൻ ശ്രമിച്ചത്. ഇയാളുടെ കാറും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്.
മലപ്പുറം ജില്ലയിലെ മഞ്ചേരി നിയമസഭാ മണ്ഡലത്തെ പ്രതിനിധീകരിച്ച് 22 വർഷത്തോളം മുസ്ലിം ലീഗ് എംഎൽഎ ആയ വ്യക്തിയാണ് ഇസ്ഹാഖ് കുരിക്കൾ. ഏഴ്, എട്ട്, ഒൻപത്, പത്ത് കേരള നിയമ സഭകളിൽ അംഗമായിരുന്നു അദ്ദേഹം. മഞ്ചേരി മുനിസിപ്പാലിറ്റിയുടെ ആദ്യ ചെയർമാൻ കൂടിയായിരുന്നു ഇസ്ഹാഖ് കുരിക്കൾ.
Story Highlights: Former League MLA Ishaq Kurikkal’s son Moideen Kurikkal arrested
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here