Advertisement

ഐ ലീ​ഗീൽ ​ഗോകുലം കേരള എഫ് സിയെ ഒന്നിനെതിരെ രണ്ട് ​ഗോളുകൾക്ക് തോൽപ്പിച്ച് നെറോക്കാ എഫ് സി

February 5, 2023
3 minutes Read
I-League Neroca FC beat Gokulam Kerala FC

ഐ ലീ​ഗീൽ ​ഗോകുലം കേരള എഫ് സിക്ക് നിരാശ. നെറോക്കാ എഫ് സി ഒന്നിനെതിരെ രണ്ട് ​ഗോളുകൾക്കാണ് ഗോകുലം കേരള എഫ് സിയെ പരാജയപ്പെടുത്തിയത്. നെറോക്കാ എഫ് സിക്ക് വേണ്ടി 11-ാം മിനിറ്റിൽ സ്റ്റീവൻ ഫെർണാണ്ടസാണ് ആദ്യ ​ഗോൾ നേടിയത്. പിന്നീട് ആക്രമിച്ച് കളിക്കാൻ ​ഗോകുലം കേരള എഫ് സി ശ്രമിച്ചെങ്കിലും നിരവധി അവസരങ്ങൾ പാഴായി. ( I-League Neroca FC beat Gokulam Kerala FC ).

Read Also:ഉയർന്നുയർന്ന് ഗോകുലം കേരള എഫ്‌സി; ഐ ലീഗിൽ മൂന്നാമത്

രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ ആക്രമിച്ചു കളിച്ച നെറോക്കാ എഫ് സി 63-ാം മിനിറ്റിൽ വീണ്ടും ​ലീഡ് ഉയർത്തി. കോസിമോവിന്റെ മനോഹരമായ കിക്ക് ​ഗോകുലം കേരളയുടെ ​ഗോൾവല കുലുക്കി. 77-ാം മിനിറ്റിൽ ക്യാപ്റ്റൻ ബൗബ അമീനൗവിലൂടെ ​ഗോകുലം കേരള എഫ്സി തിരിച്ചടിച്ചു. അവസാന മിനിറ്റുകളിൽ തുടരെ തുടരെ ആക്രമണം നടത്തിയെങ്കിലും ഒന്നും ​ഗോളാക്കി മാറ്റാൻ ​ഗോകുലത്തിനായില്ല.

സെർജിയോ ഇ​ഗ്ലേഷ്യസിന്റെ ശ്രമങ്ങളൊന്നും നെറോക്കയ്ക്ക് വെല്ലുവിളിയായില്ല. ഒടുവിൽ ലീ​ഗിൽ മൂന്നാമതുള്ള ​ഗോകുലം കേരളയെ പത്താം സ്ഥാനത്തുള്ള നെറോക്കാ എഫ് സി പരാജയപ്പെടുത്തുകയായിരുന്നു. നിലവിലെ ചാമ്പ്യന്മാരായ ​ഗോകുലത്തിന് എവേ മാച്ചിലെ അപ്രതീക്ഷിത തോൽവി നിരാശ സമ്മാനിക്കുന്നതാണെങ്കിലും വരും മത്സരങ്ങളിൽ തിരികെ വരാനാകുമെന്നാണ് പ്രതീക്ഷ.

Story Highlights: I-League Neroca FC beat Gokulam Kerala FC

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top