ത്രികക്ഷി സഹകരണം പ്രഖ്യാപിച്ച് ഇന്ത്യ, യു എ ഇ, ഫ്രാൻസ്

വിവിധ മേഖലകളിൽ ത്രികക്ഷി സഹകരണം പ്രഖ്യാപിച്ച് ഇന്ത്യ, യു.എ.ഇ, ഫ്രാൻസ്. സംയുക്ത പ്രസ്താവനയിലാണ് മൂന്ന് രാജ്യങ്ങളും പുതിയ സഹകരണം പ്രഖ്യാപിച്ചത്. കാലാവസ്ഥ വ്യതിയാനം, സുസ്ഥിര വികസനം, പരിസ്ഥിതി, പ്രതിരോധം, ഊർജം, സാങ്കേതികവിദ്യ തുടങ്ങിയ മേഖലകളിൽ മൂന്ന് രാജ്യങ്ങളിലെയും വികസന ഏജൻസികൾ സഹകരിച്ച് പ്രവർത്തിക്കാനാണ് തീരുമാനമായിരിക്കുന്നത്. ആരോഗ്യം, സാങ്കേതിക മേഖല, പ്രതിരോധം എന്നീ മേഖലകളിലും മൂന്ന് രാജ്യങ്ങളും പരസ്പരം സഹകരിക്കും. India France UAE unveil plans for co-operation
ഇന്ത്യൻ വിദേശകാര്യമന്ത്രി എസ് ജയശങ്കർ, യു.എ.ഇ വിദേശകാര്യമന്ത്രി ഷെയ്ഖ് അബ്ദുല്ല ബിൻ സായിദ് ആൽ നഹ്യാൻ, ഫ്രഞ്ച് വിദേശകാര്യന്ത്രി കാതറിൻ കോളോണ എന്നിവർ തമ്മിൽ നടത്തിയ ടെലിഫോൺ ചർച്ചകൾക്ക് ശേഷമാണ് സംയുക്ത പ്രസ്താവന പുറപ്പെടുവിച്ചത്.
മൂന്ന് രാജ്യങ്ങളുടെയും പ്രതിരോധ സേനകൾ തമ്മിലുള്ള കൂടുതൽ സഹകരണത്തിനും പരിശീലനത്തിനുമുള്ള വഴികൾ തേടുന്നതിനൊപ്പം സംയുക്ത വികസനം പ്രോത്സാഹിപ്പിക്കുന്നതിനുള്ള കൂടുതൽ ശ്രമങ്ങൾ നടത്തുമെന്ന് പ്രസ്താവനയിൽ വ്യക്തമാക്കി. പാരീസ് കാലാവസ്ഥാ ഉടമ്പടിയുടെ ലക്ഷ്യങ്ങളുമായി ബന്ധപ്പെട്ട സാമ്പത്തിക, സാങ്കേതിക, സാമൂഹിക നയങ്ങൾ ഉറപ്പാക്കുന്നതിനൊപ്പം സുസ്ഥിര പദ്ധതികളിൽ മൂന്ന് രാജ്യങ്ങളിലെയും വികസന ഏജൻസികൾ തമ്മിലുള്ള സഹകരണം വിപുലീകരിക്കുന്നതിനുള്ള ഒരു വേദിയായി ത്രിരാഷ്ട്ര സംരംഭം പ്രവർത്തിക്കും.
Productive conversation with colleagues, French FM @MinColonna and UAE FM @ABZayed today evening.
— Dr. S. Jaishankar (@DrSJaishankar) February 4, 2023
Took forward discussions of New York on building practical projects that will benefit the region. pic.twitter.com/AY5KNpdhpA
ഇന്ത്യ അധ്യക്ഷത വഹിക്കുന്ന ജി 20 ഉച്ചകോടി, യു.എ.ഇയിൽ നടക്കുന്ന കോപ് 28 ഉച്ചകോടി എന്നിവയുടെ ആശയങ്ങൾ ഉൾക്കൊണ്ടായിരിക്കും പരിപാടികൾ. സാങ്കേതിക വിവരങ്ങൾ പങ്കുവെക്കുന്നതിന് പുറമെ ബംഗളൂരുവിൽ നടക്കുന്ന ടെക് സമ്മിറ്റ്, ദുബൈയിൽ നടക്കുന്ന ജിറ്റെക്സ്, പാരിസിൽ നടക്കുന്ന വിവ ടെക് എന്നിവയിലും ത്രികക്ഷി സഹകരണം പ്രതിഫലിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.
Story Highlights: India France UAE unveil plans for co-operation
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here