Advertisement
kabsa movie

‘ഓപ്പറേഷന്‍ ആഗ്’; സംസ്ഥാന വ്യാപകമായി ഗുണ്ടാ വേട്ടയുമായി പൊലീസ്

February 5, 2023
2 minutes Read
Police hunt for gangsters across the state
വാർത്തകൾ നോട്ടിഫിക്കേഷൻ ആയി ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഓപ്പറേഷന്‍ ആഗ് എന്ന പേരില്‍ സംസ്ഥാന വ്യാപകമായി പൊലീസിന്റെ ഗുണ്ടാ വേട്ട. ബാങ്ക് അക്കൗണ്ടുകളും സൈബര്‍ രേഖകളും ഉള്‍പ്പെടെ പരിശോധിക്കുകയാണ്. തിരുവനന്തപുരത്ത് 287 ഗുണ്ടകളും പാലക്കാട് 137 ഗുണ്ടകളും അറസ്റ്റിലായി. കോഴിക്കോട് നഗരത്തില്‍ 85 പേരാണ് പിടിയിലായത്.

ഗുണ്ടകള്‍ക്കും ക്രിമിനലുകള്‍ക്കുമെതിരെയുള്ള സംസ്ഥാന വ്യാപക നടപടി കടുപ്പിച്ചിരിക്കുകയാണ് പൊലീസ്.
തിരുവനന്തപുരം റൂറല്‍ ഡിവിഷനില്‍ 184 പേരെയും സിറ്റിയില്‍ 113 പേരെയുമാണ് അറസ്റ്റ് ചെയ്തത്. കൊച്ചിയും 49പേര്‍ പിടിയിലായിട്ടുണ്ട്.

Read Also:കുണ്ടറയിൽ ഗുണ്ടകൾക്ക് നേരെ പൊലീസ് വെടിയുതിർത്ത സംഭവം; ഗുണ്ടകളുടെ സഹായി പൊലീസ് കസ്റ്റഡിയിൽ

മലപ്പുറത്ത് 53 പേരെ കരുതല്‍ തടങ്കലിലാക്കി. കോഴിക്കോട് നഗരപരിധിയില്‍ അറസ്റ്റിലായവരില്‍ 18 പേര്‍ സ്ഥിരം കുറ്റവാളികളാണ്. ഗുണ്ട-പൊലീസ് ബന്ധം ഉള്‍പ്പടെ പുറത്തുവന്നതിനു പിന്നാലെയാണ് ഓപ്പറേഷന്‍ ആഗ് എന്ന പേരില്‍ പൊലീസ് നടപടി ആരംഭിച്ചത്. ക്രിമിനല്‍ കേസുകളില്‍ പ്രതിയായവരെയും,
സ്റ്റേഷന്‍ വാണ്ടഡ് ലിസ്റ്റില്‍ പേരുള്ളവരെയും അടിയന്തിരമായി അറസ്റ്റ് ചെയ്യാനാണ് സംസ്ഥാന പൊലീസ് മേധാവിയുടെ നിര്‍ദ്ദേശം.

Story Highlights: Police hunt for gangsters across the state

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement