Advertisement

ഓഡിറ്റിംഗ് – സാമ്പത്തിക രംഗത്ത് മികച്ച കരിയർ; CA-യുടെ സാധ്യതകൾ

February 6, 2023
5 minutes Read

ഓഡിറ്റിംഗ് – സാമ്പത്തിക രംഗത്ത് ഒരു മികച്ച പ്രൊഫഷൻ ആഗ്രഹിക്കുന്നരാണോ നിങ്ങൾ? ഈ ഒരു അവസരം നിങ്ങൾക്ക് മുൻപിൽ തുറന്നു തരുന്നതാണ് ഇന്ത്യൻ അക്കൗണ്ടിംഗ് പ്രൊഫഷണൽ ബോർഡ് ആയ Institute of Chartered Accountants of India നൽകുന്ന Chartered Accountancy അഥവാ CA കോഴ്സ്. ഇന്ത്യയിൽ ഒന്നാമതും ലോകത്തിൽ തന്നെ രണ്ടാമത് ആയ അക്കൗണ്ടിംഗ് പ്രൊഫെഷണൽ ബോർഡ് ആണ് ICAI. ഗവൺമെൻ്റ് – പ്രൈവറ്റ് മേഖലകളിലും MNC കളിലും ഉയർന്ന ജോലിയും വരുമാനവും ആണ് ഈ കോഴ്‌സിലൂടെ നിങ്ങളെ കാത്തിരിക്കുന്നത്. ഇൻ്റേണൽ ഓഡിറ്റർ, ടാക്സ് ഓഡിറ്റർ,ഫിനാൻസ് കൺട്രോളർ, മാനേജ്മെൻ്റ് കൺസൾട്ടൻ്റ് തുടങ്ങി നിരവധി മേലകളിൽ തൊഴിലവസരങ്ങൾ ലഭ്യമാണ്. കൂടാതെ സ്വയം പ്രാക്ടീസ് ചെയ്യാൻ ഉള്ള പദവിയും ഈ കോഴ്സിൻ്റെ പ്രത്യേകത ആണ്.
3 ലെവലുകളിൽ ആയി 20 പേപ്പറുകൾ പരീക്ഷകൾ ആണ് ഇതിൽ അടങ്ങിയിരിക്കുന്നത്.കൂടാതെ 3 വർഷത്തെ പ്രാക്ടിക്കൽ ട്രെയിനിംഗ് അഥവാ ആർട്ടിക്കിൾഷിപ് കൂടി ഉണ്ടായിരിക്കും.താഴെ പറയുന്നതാണ് ഒരു വ്യക്തി CA പൂർത്തീകരിക്കാൻ കടന്നു പോകേണ്ട ലെവലുകൾ

1) Foundation
2) Intermediate
3) Final


3 വർഷത്തെ പ്രാക്ടിക്കൽ ട്രെയിനിംഗ് കഴിഞ്ഞാൽ അവർ അറിയപ്പെടുന്നത് ACA അഥവാ അസോസിയേറ്റ് ചാർട്ടേഡ് അക്കൗണ്ടൻ്റ് എന്ന് ആയിരിക്കും.പിന്നീട് 5 വർഷത്തെ പ്രവർത്തി പരിചയം പൂർത്തി ആയി കഴിയുമ്പോൾ അവർ FCA അഥവാ ഫെല്ലോ ചാർട്ടേഡ് അക്കൗണ്ടൻ്റ് എന്ന് അറിയപ്പെടുന്നു. FCA ആയതിന് ശേഷം ഒരു വർഷത്തെ പ്രവർത്തി പരിചയം ആയതിന് ശേഷം ആയിരിക്കും അവർക്ക് COP അഥവാ Certificate of Practice അതായത് പ്രാക്ടീസ് ചെയ്യാൻ ഉള്ള യോഗ്യത കൈവരിക്കുന്നത്.

+2 ആണ് ഈ കോഴ്സിന് ഉള്ള ഏറ്റവും കുറഞ്ഞ യോഗ്യത,എന്നിരുന്നാലും 10 കഴിഞ്ഞവർക്കും ഇത് ചെയ്യാവുന്നതാണ്. CA പരീക്ഷ എഴുതുന്നതിന് മുൻപ് അവർ +2 പാസ് ആകണം എന്നുണ്ട്. അത് കൂടാതെ ഡിഗ്രീ , പി ജി കഴിഞ്ഞവർക്ക് ആദ്യത്തെ ലെവൽ ഇല്ലാതെ ഈ കോഴ്സിലേക്ക് പ്രവേശിക്കാം. 4.5 മുതൽ 5 വർഷം വരെ ആണ് ഈ കോഴ്സിൻ്റെ കാലയളവ്.


CA പൂർത്തീകരിച്ച തുടക്കക്കാരൻ ആയ ഒരു വ്യക്തിക്ക് ലഭിക്കുന്ന ഏറ്റവും കുറഞ്ഞ വരുമാനം എന്നത് വർഷത്തിൽ ശരാശരി 7 – 8 ലക്ഷം വരെയാണ്. വർഷത്തിൽ ശരാശരി 30 ലക്ഷം വരെ വരുമാനം നേടാവുന്നതാണ്. CA എന്ന നിങ്ങളുടെ സ്വപ്നങ്ങളിലേക്ക് ചേക്കേരുവൻ അനുയോജ്യമായ സമയം ഇതാണ്. നവംബർ പരീക്ഷകൾക്ക് ആയുള്ള ക്ലാസുകൾ ഈ മാസം ആരംഭിക്കുന്നു.
CA എന്ന നിങ്ങളുടെ സ്വപ്നങ്ങൾക്ക് ചിറകേകുവാൻ 25 വർഷത്തെ പരിചയം ഈ മേഘലയിൽ ഉള്ള ലോജിക് സ്കൂൾ ഓഫ് മാനേജ്മെൻ്റ് നിങ്ങൾക്ക് അവസരം ഒരുകുന്നു

For More Details
Watch : https://youtu.be/QUOM07vqqZc

CONTACT US:
LOGIC SCHOOL OF MANAGEMENT
9895818581 , 9995518581

Story Highlights: Chartered Accountant course career

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top