Advertisement

’38ന്റെ നിറവിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ’; പിറന്നാൾ ആശംസകൾ നേർന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ്

February 6, 2023
2 minutes Read

ലോക ഫുട്ബോളിലെ മികച്ച താരങ്ങളിൽ ഒരാളാണ് പോർച്ചുഗീസ് താരം ക്രിസ്റ്റ്യാനോ റൊണാൾഡോ. ലോകമെമ്പാടും നിരവധി ആരാധകരുള്ള താരത്തിന് നിരവധി ആശംസാപ്രവാഹമാണ് ലഭിച്ചത്. നിലവിൽ അല്‌ നാസറിന് വേണ്ടി ബൂട്ടണിയുന്ന താരം സൗദിയിലാണ് താമസം. ഇന്നലെയായിരുന്നു പിറന്നാൾ.(christiano ronaldo celebrates 38th birthday)

തന്റെ കരിയറിന്റെ അവസാന കാലഘട്ടം ഏഷ്യൻ ഫുട്ബോളിൽ ചിലവഴിക്കുന്ന താരം ഇന്നലെ തന്റെ 38-ാം പിറന്നാൾ ആഘോഷിച്ചു. 2022ൽ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പുറത്താകൽ വിവാദമായെങ്കിലും മാഞ്ചസ്റ്റർ യുണൈറ്റഡ് പിറന്നാൾ ആശംസകൾ നേർന്നു.

Read Also:കരുനാഗപ്പള്ളി ലഹരിക്കടത്ത് കേസ്; എ ഷാനവാസിന് അനുകൂലമായി റിപ്പോർട്ട് ഇല്ല; ആലപ്പുഴ എസ്‌പി

കഴിഞ്ഞ വർഷം ഡിസംബറിൽ റൊണാൾഡോ സൗദി അറേബ്യൻ ക്ലബ് അൽ-നാസറിലേക്ക് ചേർന്നു. 2025 വരെയാണ് കരാർ. നിലവിൽ കുടുംബമൊത്ത് സൗദിയിലാണ് താരം താമസിക്കുന്നത്.

954 മത്സരങ്ങളിൽ നിന്നായി 702 ക്ലബ് ഗോളുകളാണ് റൊണാൾഡോ നേടിയത്. അഞ്ച് യുവേഫ ചാമ്പ്യൻസ് ലീഗ് ബഹുമതികളടക്കം നിരവധി കിരീടങ്ങൾ ചൂടിയ താരമാണ് ക്രിസ്റ്റ്യാനോ. ഇംഗ്ലണ്ട്, സ്പെയിൻ, ഇറ്റലി എന്നിവിടങ്ങളിൽ അദ്ദേഹം ലീഗ് കിരീടങ്ങൾ നേടിയിട്ടുണ്ട്.

Story Highlights: christiano ronaldo celebrates 38th birthday

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top