Advertisement

വിസ്ഡം ഇസ്ലാമിക് കോണ്‍ഫറന്‍സ്: ദമ്മാമില്‍ പ്രചാരണ സമ്മേളനം നടന്നു

February 6, 2023
3 minutes Read

കോഴിക്കോട് കടപ്പുറത്ത് വെച്ച് ഫെബ്രുവരി 12 ന് നടക്കുന്ന വിസ്ഡം ഇസ്ലാമിക് കോണ്‍ഫറന്‍സിന്റെ പ്രവാസ ലോകത്തെ പ്രചാരണ പരിപാടികളുടെ ഭാഗമായി ദമ്മാം മേഖല പ്രചാരണ സമ്മേളനം ദമ്മാം ഇന്ത്യന്‍ ഇസ്ലാഹീ സെന്റര്‍ ഓഡിറ്റോറിയത്തില്‍ നടന്നു. കൈതയില്‍ ഇമ്പിച്ചിക്കോയയാണ് ചടങ്ങിന് അധ്യക്ഷത വഹിച്ചത്. (Conference held in Dammam in relation with Wisdom Islamic program)

ദമ്മാം ഇസ്ലാമിക് കള്‍ച്ചറല്‍ സെന്റര്‍ മലയാള വിഭാഗം മേധാവി അബ്ദുല്‍ ജബ്ബാര്‍ അബ്ദുല്ല മദീനി പ്രചാരണ സമ്മേളനം ഉദ്ഘാടനം ചെയ്തു.മാനവ രക്ഷക്ക് ദൈവീകദര്‍ശനം എന്ന വിഷയത്തില്‍ സര്‍ഫ്രാസ് മദീനി മുഖ്യ പ്രഭാഷണവും നടത്തി. സൃഷ്ടാവിന്റെ പ്രാപഞ്ചിക നിയമങ്ങള്‍ക്ക് വിധേയമായി ജീവിക്കുക എന്നത് വിശ്വാസിയുടെ ബാധ്യതയാണെന്ന് അദ്ദേഹം പറഞ്ഞു .നൗഷാദ് കാസിം തൊളിക്കോട് സ്വാഗതവും ഫൈസല് കൈതയില്‍ നന്ദിയും പറഞ്ഞു.

Story Highlights: Conference held in Dammam in relation with Wisdom Islamic program

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top