പങ്കെടുക്കുന്നത് 700ഓളം സാങ്കേതിക വിദഗ്ധര്‍; ലീപ് ഇന്റര്‍നാഷണല്‍ ടെക്നോളജി കോണ്‍ഫറന്‍സിന് റിയാദില്‍ തുടക്കം

രണ്ടാമത് ലീപ് ഇന്റര്‍നാഷണല്‍ ടെക്നോളജി കോണ്‍ഫറന്‍സിന് റിയാദില്‍ തുടക്കം. 50 രാജ്യങ്ങളില്‍ നിന്നുളള എഴുനൂറിലധികം സാങ്കേതിക വിദഗ്ദരും നിക്ഷേപകരുമാണ് ചതുര്‍ദിന സമ്മേളനത്തില്‍ പങ്കെടുക്കുന്നത്. സൗദിയിലെ ആദ്യ വനിതാ റോബോട്ടും പ്രദര്‍ശനത്തില്‍ പങ്കെടുക്കുന്നുണ്ട്. (LEAP conference set to showcase Saudi Arabia’s tech and entrepreneurial ambitions)
റിയാദ് ഫ്രണ്ട് എക്സ്പോ സെന്ററില്‍ ലീപ് ടെക്നോളജി കോണ്‍ഫറന്‍സിനും പ്രദര്‍ശനത്തയനും വേദി ഒരുക്കിയിട്ടുളളത്. സൗദി കമ്മ്യൂണിക്കേഷന്‍സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി മന്ത്രാലയം, സൗദി ഫെഡറേഷന്‍ ഫോര്‍ സൈബര്‍ സെക്യൂരിറ്റി, പ്രോഗ്രാമിംഗ് ആന്‍ഡ് ഡ്രോണ്‍സ്, യുഎഇ ആസ്ഥാനമായുള്ള ഐടി കണ്‍സള്‍ട്ടിംഗ് കമ്പനി തഹലൂഫ് എന്നിവ ചേര്‍ന്നാണ് സമ്മേളനം ഒരുക്കിയിട്ടുളളത്.
ഹജ്ജ് നയത്തില്‍ കേന്ദ്രസര്‍ക്കാര്‍ മാറ്റം വരുത്തി: വിശദീകരിച്ച് എ പി അബ്ദുള്ളക്കുട്ടിRead Also:
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ഡിജിറ്റല്‍ ട്രാന്‍സ്ഫര്‍മേഷന്‍ തുടങ്ങി ആധുനിക ശാസ്ത്ര സാങ്കേതിക വിദ്യകള്‍ സംബന്ധിച്ച് ചര്‍ച്ചകളും പ്രദര്‍ശനങ്ങളുമാണ് ലീപ് കോണ്‍ഫറന്‍സിന്റെ പ്രത്യേകത. അറബി സംസാരിക്കുന്ന സൗദിയിലെ ആദ്യ വനിതാ റോബോര്‍ട്ട് പ്രദര്‍ശന നഗരിയിലെ കൗതുക കാഴ്ചയാണ്. സൗദി അരാംകോ, നിയോം, മൈക്രോസോഫ്റ്റ്, ഒറാക്കിള്‍, ഹുവായ്, സൂം, എറിക്സണ്‍, എച് പി തുടങ്ങിയ പ്രമുഖ സ്ഥാപനങ്ങളിലെ വിദഗ്ദര്‍ സമ്മേളനത്തില്‍ വിവിധ വിഷയങ്ങള്‍ അവതരിപ്പിക്കും.
ഇന്ത്യയില്‍ നിന്ന് സെക്വേയ കാപിറ്റല്‍ മാനേജിംഗ് പാര്‍ട്നര്‍ ജി വി രവിശങ്കര്‍ നിക്ഷേപ സംഗമത്തില്‍ പങ്കെടുക്കും. നാല് ദിവസം നീണ്ടു നില്‍ക്കുന്ന പ്രദര്‍ശനത്തില്‍ ഒരു ലക്ഷത്തിലധികം സന്ദര്‍ശകരെയാണ് സംഘാടകര്‍ പ്രതീക്ഷിക്കുന്നത്.
Story Highlights: LEAP conference set to showcase Saudi Arabia’s tech and entrepreneurial ambitions
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here