Advertisement

ഉംറ സീസണ്‍: അറാര്‍ ജദീദ് സന്ദര്‍ശിച്ച് സേവനങ്ങള്‍ വിലയിരുത്തി ഹജ്ജ് ഉംറ മന്ത്രി

February 6, 2023
2 minutes Read

സൗദിയിലെ വടക്കന്‍ മേഖല അതിര്‍ത്തി കവാടമായ അറാര്‍ ജദീദ് സൗദി ഹജ്ജ് ഉംറ മന്ത്രി ഡോ. തൗഫീഖ് അല്‍റബീഅയുടെ നേതൃത്വത്തിലുള്ള സംഘം സന്ദര്‍ശിച്ചു. ഇതുവഴി എത്തുന്ന തീര്‍ത്ഥാടകര്‍ക്ക് നല്‍കുന്ന സേവനങ്ങള്‍ വിലയിരുത്താനാണ് സംഘം അറാര്‍ ജദീദിലെത്തിയത്. കവാടത്തിലെത്തിയ ഇറാഖി തീര്‍ത്ഥാടകരെ ഹജ്ജ് മന്ത്രിയും സംഘവും സ്വീകരിക്കുകയും സംവിധാനങ്ങള്‍ പരിശോധിക്കുകയും ചെയ്തു. (Tawfig Al-Rabiah visited Arar Jadeed)

ഇറാഖില്‍നിന്ന് തീര്‍ത്ഥാടകര്‍ കരമാര്‍ഗം സൗദിയിലേക്ക് പ്രവേശിക്കുന്ന കവാടമാണ് അറാര്‍ ജദീദ്. കഴിഞ്ഞ റമദാനിലാണ് കവാടം വീണ്ടും തുറന്നത്. ഈ വര്‍ഷം ഉംറ സീസണ്‍ തുടങ്ങിയത് മുതല്‍ 1,20,000 തീര്‍ത്ഥാടകര്‍ അതുവഴി എത്തിയതായാണ് കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നത്.

Story Highlights: Tawfig Al-Rabiah visited Arar Jadeed

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top