കണ്ണൂരിൽ കാതോലിക് വിശ്വാസിനിയുടെ മൃതദേഹം പയ്യാമ്പലത്ത് വൈദ്യുതി ശ്മശാനത്തിൽ സംസ്കരിച്ചു

കണ്ണൂരിൽ കാതോലിക് വിശ്വാസിനിയുടെ മൃതദേഹം പയ്യാമ്പലത്ത് വൈദ്യുതി ശ്മശാനത്തിൽ സംസ്കരിച്ചു . കണ്ണൂർ മേലെ ചൊവ്വ സ്വദേശിനിയായ മാനന്തവാടി പുതിയപറമ്പിൽ ലൈസമ്മ സെബാസ്റ്റ്യൻ ശനിയാഴ്ചയാണ് മരിച്ചത്. തുടർന്ന് ഇന്ന് വൈകീട്ട് 4 മണിയോടെ മൃതദേഹം സംസ്‌കരിക്കാൻ തീരുമാനിക്കുകയായിരുന്നു. ലൈസമ്മയുടെ ഭർത്താവ് സെബാസ്റ്റിയൻ മൃതദേഹം ദഹിപ്പിക്കണമെന്ന ആശയത്തിലെത്തുകയായിരുന്നു. (The body of the kannur catholic was cremated)
‘അഗ്നി എല്ലാത്തിനേയും ശുദ്ധീകരിക്കും. അതുകൊണ്ട് തന്നെ ഒരു വ്യക്തിയുടെ ഭൗതികദേഹം സംസ്‌കരിക്കാൻ പറ്റിയ ഏറ്റവും മികച്ച മാർഗം ദഹിപ്പിക്കലാണ്. മൃതദേഹം സംസ്‌കരിക്കാൻ വേണ്ടി ഭീമൻ തുക മുടക്കുന്നതിനോട് എനിക്ക് യോജിപ്പില്ല. ആരും എന്നോട് പണം ആവശ്യപ്പെട്ടിട്ടില്ല. പക്ഷേ എന്നിരുന്നാലും പുതിയ തലമുറയ്ക്ക് മുന്നിലേക്ക് ഞാൻ പുതിയൊരു മാർഗം തുറന്നിടുകയാണ്. സഭയുടെ അടുത്ത് നിന്ന് വലിയ പിന്തുണയാണ് എനിക്ക് ലഭിക്കുന്നത്’- സെബാസ്റ്റ്യൻ പറഞ്ഞു.
ക്രൈസ്തവാചാര പ്രകാരം അന്ത്യശുശ്രൂഷകൾക്ക് ശേഷമാകും ലൈസമ്മയുടെ മൃതദേഹം സംസ്കരിച്ചത്.
Story Highlights:The body of the kannur catholic was cremated