വിട്ടുപിരിയാന്‍ പ്രയാസം; ഒരേ പുരുഷനെ പ്രണയിച്ച്, വിവാഹം കഴിച്ച് മൂന്ന് സഹോദരിമാര്‍

കെനിയയിൽ മൂന്ന് സഹോദരിമാര്‍ ഒരേസമയം പ്രണയിച്ചത് ഒരു പുരുഷനെ. വിട്ടുപിരിയാന്‍ പ്രയാസമുള്ളതിനാല്‍ മൂന്ന് പേരെയും വിവാഹം കഴിച്ച് കാമുകൻ. മൂന്നു പേരെയും വിവാഹം കഴിച്ച് ഒരേ വീട്ടിൽ ഒരുമിച്ച് താമസിക്കുകയാണ്. കെനിയയിൽ നിന്നുള്ള കേറ്റ്, ഈവ്, മേരി എന്നീ സഹോദരിമാരുടെ പ്രണയകഥയാണ് ഇപ്പോൾ വൈറലാകുന്നത്.(three sisters from kenya marry same man)
ഒരു ക്വയർ പരിപാടിക്കിടയിൽ തന്നെയാണ് സ്റ്റീവോ എന്ന ചെറുപ്പക്കാരനെ പരിചയപ്പെടുന്നതും മൂന്നുപേരും പ്രണയത്തിലാകുന്നതും. മൂന്ന് സഹോദരിമാരെയും ഒരേസമയം സ്റ്റീവോയ്ക്ക് ഇഷ്ടപ്പെട്ടു അതോടൊപ്പം തന്നെ മൂന്ന് സഹോദരിമാർക്കും സ്റ്റീവോയെയും ഇഷ്ടപ്പെടുകയും തങ്ങളുടെ ഭർത്താവാക്കാൻ ആഗ്രഹിക്കുകയും ചെയ്തു. ഏതായാലും മൂന്നു ഭാര്യമാർക്ക് ഒപ്പമുള്ള ജീവിതത്തിൽ താൻ സംതൃപ്തൻ ആണെന്നാണ് സ്റ്റീവോ പറയുന്നത്.
Read Also:കരുനാഗപ്പള്ളി ലഹരിക്കടത്ത് കേസ്; എ ഷാനവാസിന് അനുകൂലമായി റിപ്പോർട്ട് ഇല്ല; ആലപ്പുഴ എസ്‌പി
തിങ്കളാഴ്ച മേരിയ്ക്കും ചൊവ്വാഴ്ച്ച കേറ്റിനും ബുധൻ ഈവ്വിനും വേണ്ടിയാണ് ഇയാൾ മാറ്റിവെച്ചിരിക്കുന്നതെന്ന് സ്റ്റീവോ പറയുന്നു. ഈ ടൈംടേബിൾ കൃത്യമായി പാലിക്കണമെന്ന് സഹോദരിമാർക്കും നിർബന്ധമുണ്ട്. മറ്റൊരു സ്ത്രീയും സ്റ്റീവോയുടെ ജീവിതത്തിലേക്ക് കടന്നു വരാതിരിക്കാൻ ഇവർ പ്രത്യേകം ശ്രദ്ധ പുലർത്തുന്നുണ്ട്.
Story Highlights: three sisters from kenya marry same man
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here