സൗദിയില്‍ നാളെ മുതല്‍ കാലാവസ്ഥയില്‍ മാറ്റമുണ്ടായേക്കും; മുന്നറിയിപ്പ് ഇങ്ങനെ

സൗദിയുടെ വിവിധ പ്രവിശ്യകളില്‍ നാളെ മുതല്‍ കാലാവസ്ഥാ മാറ്റമുണ്ടാകുമെന്ന് മുന്നറിയിപ്പ്. പൊടിക്കാറ്റും നേരിയ മഴയും മഞ്ഞുവീഴ്ചയും തണുപ്പും ഉണ്ടാകുമെന്നാണ് അറിയിപ്പില്‍ പറയുന്നത്. തബൂക്ക്, അല്‍ജൗഫ് ,ഉത്തര അതിര്‍ത്തി, ഹായില്‍ ,അല്‍ഖസീം, കിഴക്കന്‍ പ്രവിശ്യ ,റിയാദ് എന്നിവിടങ്ങളിലാണ് കാറ്റും തണുപ്പും ഉണ്ടാവുക. (Weather fluctuations to continue in saudi until Friday)
വരുംദിവസങ്ങളില്‍ പൊടിനിറഞ്ഞ കാറ്റിന്റെ വേഗത മണിക്കൂറില്‍ 60 കിലോമീറ്ററില്‍ അധികമാകുമെന്നും മുന്നറിയിപ്പുണ്ട്. തീരപ്രദേശങ്ങളില്‍ രണ്ടര മീറ്ററിലധികം ഉയര്‍ന്ന തിരമാലകളുണ്ടാകാനും സാധ്യതയുണ്ട്.
തണുപ്പിനും മഞ്ഞിനുമൊപ്പം തബൂക്ക് മേഖലയില്‍ നേരിയ തോതില്‍ മഴ പെയ്തേക്കും. വടക്കന്‍ അതിര്‍ത്തി പ്രദേശങ്ങളില്‍ ആലിപ്പഴ വര്‍ഷമുണ്ടാകാനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
Story Highlights: Weather fluctuations to continue in saudi until Friday
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here