യുവതിയെ പീഡിപ്പിച്ചത് ആശുപത്രി കിടക്കയിൽ വച്ച്

ആത്മഹത്യാശ്രമം നടത്തിയ യുവതിയെ പീഡിപ്പിച്ച കേസിലെ കൂടുതൽ വിവരങ്ങൾ പുറത്ത്. പ്രതി ദയാലാൽ യുവതിക്കൊപ്പം എത്തിയത് ഇക്കഴിഞ്ഞ 3 നാണ്. ഫെബ്രുവരി 3 ന് രാത്രി വരെ ദയാലാൽ മെഡി. കോളജിൽ യുവതിക്കൊപ്പം നിന്നു. അർധ ബോധാവസ്ഥയിൽ ആയിരുന്ന യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയത് ആശുപത്രി കിടക്കയിൽ വച്ചാണ്. ബോധം വീണ്ടെടുത്തപ്പോൾ യുവതി ഇക്കാര്യം അടുത്തുള്ള രോഗികളുടെ കൂട്ടിരിപ്പുകാരെ അറിയിച്ചു. ഇതോടെ രാത്രിയിൽ ദയാലാൽ ആശുപത്രിയിൽ നിന്ന് മുങ്ങി. ( woman raped in hospital bed )
പൊലീസിൽ വിവരം നൽകിയത് ആശുപത്രിയിലെ രോഗികളുടെ കൂട്ടിരിപ്പുകാർ തന്നെയാണ്. സഹായി എന്ന വ്യാജേനയാണ് ഇയാൾ ആംബുലൻസിൽ കയറിയത്. ആശുപത്രിയിൽ പറഞ്ഞത് അടുത്ത ബന്ധുവാണ് എന്നായിരുന്നു. ആശുപത്രി അധികൃതർക്ക് സംശയം തോന്നാത്ത വിധമായിരുന്നു ഇയാളുടെ പെരുമാറ്റം.
ആശുപത്രിയിൽ നിന്ന് മുങ്ങി കാടുങ്ങല്ലൂരിലെത്തിയ ദയാലാലിനെ പിടികൂടിയത് കൊടുങ്ങല്ലൂർ പൊലീസാണ്. ഇയാളെ പിന്നീട് മെഡി. കോളേജ് പൊലീസിന് കൈമാറുകയായിരുന്നു.
Story Highlights: woman raped in hospital bed
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here