പൊലീസിന് നേരെ യുവാക്കളുടെ ആക്രമണം; എഎസ്ഐയുടെ പല്ല് പോയി, ഡ്രൈവറുടെ വലതുകൈപ്പത്തിക്ക് ഒടിവ്, മൂന്ന് പേർ പിടിയിൽ

വയനാട്ടിൽ വാഹനാപകടം അന്വേഷിക്കാനെത്തിയ പൊലീസിന് നേരെ യുവാക്കളുടെ ആക്രമണം. എഎസ്ഐക്കും, പൊലീസ് ഡ്രൈവർക്കും ഗുരുതരമായി പരുക്കേറ്റു. ആക്രമണത്തിൽ എഎസ്ഐ തങ്കന്റെ ഒരു പല്ല് നഷ്ട്ടപ്പെട്ടു. പൊലീസ് ഡ്രൈവർ അനിഷിന്റെ വലതുകൈപ്പത്തിക്ക് ഒടിവും സംഭവിച്ചു. പൊലീസ് വാഹനവും പ്രതികൾ തകർത്തു. സംഭവത്തിൽ മൂന്ന് യുവാക്കളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ( attack on police ASI and police driver injured Wayanad ).
Read Also:ക്ഷേത്രോത്സവത്തിനിടെ ചീട്ട് കളി സംഘത്തെ പിടികൂടാനെത്തിയ പൊലീസുകാരന് കുത്തേറ്റു
പ്രതികളായ മന്തണ്ടികുന്ന് സ്വദേശി കല്ലംകുളങ്ങര രഞ്ജു, ചെമ്മിക്കാട്ടിൽ കിരൺ ജോയി, ബീനാച്ചി പൂതിക്കാട് പാങ്ങോട്ട് ധനുഷ് എന്നിവരെയാണ് ബത്തേരി പൊലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെ രാത്രിയിൽ ബീനാച്ചി പൂതിക്കാട് ജംഗ്ഷനിലാണ് സംഭവം. കാറുകൾ തമ്മിൽ കൂട്ടിയിടിച്ചതുമായി ബന്ധപ്പെട്ട് നാട്ടുകാരും യുവാക്കളും തമ്മിൽ തർക്കമുണ്ടായി. തുടർന്ന് സ്ഥലത്തെത്തിയ ബത്തേരി പൊലീസിനും വാഹനത്തിനും നേരെയാണ് യുവാക്കളുടെ ആക്രമണം ഉണ്ടായത്.
പ്രതികൾ പൊലീസ് ജീപ്പിൻ്റെ പിൻഭാഗത്തെ ചില്ലും തകർത്തു. യുവാക്കൾ മദ്യ ലഹരിയിലായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. പി ഡി പി പി ആക്ട് അടക്കം ഗുരുതര വകുപ്പുകൾ ചേർത്താണ് മൂന്നംഗ സംഘത്തിനെതിരെ കേസ്സ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
Story Highlights: attack on police ASI and police driver injured Wayanad
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here