അർബുദ ബോധവത്കരണം; യു.എ.ഇയിൽ പിങ്ക് കാരവൻ റൈഡ് പുരോഗമിക്കുന്നു

യു.എ.ഇയിൽ പിങ്ക് കാരവൻ റൈഡ് പുരോഗമിക്കുന്നു. അർബുദ ബോധവത്കരണവും സൗജന്യപരിശോധനകളും നടത്തുന്ന പിങ്ക് കാരവൻെറ പതിനൊന്നാം പതിപ്പാണ് ഇത്തവണ നടക്കുന്നത്. യു.എ.ഇയിൽ പ്രവർത്തിക്കുന്ന സന്നദ്ധസംഘടനയായ ഫ്രണ്ട്സ് ഓഫ് കാൻസർ പേഷ്യൻറ്സ് സംഘടിപ്പിക്കുന്ന പരിപാടി യു.എ.ഇ സുപ്രീംകൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ഡോ. ശൈഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയാണ് ഉദ്ഘാടനം ചെയ്തത്. ( Cancer Awareness Pink Caravan ride UAE ).
സൗജന്യ അർബുദ പരിശോധനകൾ നടത്തുന്ന പിങ്ക് കാരവൻെറ പതിനൊന്നാം പതിപ്പാണ് ഇത്തവണ നടക്കുന്നത്. വിവിധയിടങ്ങളിൽ നടന്ന പരിപാടികളിൽ ഷാർജ രാജകുടുംബാംഗങ്ങളടക്കം ഭാഗമായി. ഏഴ് എമിറേറ്റുകളിലും പിങ്ക് കാരവൻ യാത്ര നടത്തും.
Read Also:യു.എ.ഇയും ഇസ്രായേലും വ്യാപാര കരാർ ഒപ്പുവെച്ചു
സ്വയം പരിശോധനയിലൂടെ എങ്ങനെ സ്തനാർബുദം മുൻകൂട്ടി അറിയാം എന്നതാണ് പ്രധാനമായും ബോധവത്കരണത്തിലൂടെ ഉദ്ദേശിക്കുന്നത്. പരിപാടിയുടെ ഭാഗമായി മൊബൈൽ ക്ലിനിക്കുകൾ വഴിയും മാമോഗ്രഫി യൂണിറ്റ് വഴിയും സൗജന്യ സ്തനാർബുദ പരിശോധനകൾ നടത്തുമെന്ന് അധികൃതർ വ്യക്തമാക്കി.
Story Highlights: Cancer Awareness Pink Caravan ride UAE
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here