Advertisement

സൗദി ഡിജിറ്റൽ ബാങ്കിൽ എം എ യൂസഫലിക്ക് ഓഹരി പങ്കാളിത്തം

February 7, 2023
Google News 2 minutes Read

സൗദി അറേബ്യയിലെ ഡിജിറ്റൽ ബാങ്കിംഗ് മേഖലയിൽ വ്യവസായിയും ലുലു ഗ്രൂപ്പ് ചെയർമാനുമായ എം.എ. യൂസഫലിക്ക് ഓഹരി പങ്കാളിത്തം. പുതുതായി രൂപീകരിച്ച വിഷൻ ബാങ്കിൻ്റെ 10 ശതമാനം ഓഹരികളാണ് യൂസഫലിക്ക് നൽകിയത്. ഓഹരി പങ്കാളിത്തം നേടുന്ന സൗദി സ്വദേശിയല്ലാത്ത ഏക വ്യക്തിയാണ് യൂസഫലി.(ma yousafali share in saudi digital bank)

പ്രമുഖ സൗദി വ്യവസായിയായ ശൈഖ് സുലൈമാൻ അബ്ദുൽ റഹ്മാൻ
അൽ റാഷിദ് ചെയർമാനായ വിഷൻ ബാങ്കിൽ പ്രമുഖരായ സൗദി വ്യവസായികൾക്കും സ്ഥാപനങ്ങൾക്കുമാണ് യൂസഫലിയെ കൂടാതെ ഓഹരി പങ്കാളിത്തമുള്ളത്.

Read Also:‘ഇന്ധന സെസ് പിൻവലിക്കണം’; സഭാകവാടത്തില്‍ 4 പ്രതിപക്ഷ എംഎൽഎമാർ സത്യഗ്രഹത്തിൽ

ഇതാദ്യമായിട്ടാണ് സൗദിയുടെ ബാങ്കിംഗ് മേഖലയിൽ സ്വദേശിയല്ലാത്ത ഒരാൾക്ക് ഓഹരി പങ്കാളിത്തം ലഭിക്കുന്നത്.600 കോടി റിയാലാണ് (12,000 കോടി രൂപ) ബാങ്കിൻ്റെ മൂലധനം. ഈ വർഷാവസാനത്തോടെ വിഷൻ ബാങ്ക് പൂർണ്ണ രീതിയിൽ പ്രവർത്തന സജ്ജമാകും.ലോകത്തെ മുൻനിര സാമ്പത്തിക കേന്ദ്രമാകാൻ ലക്ഷ്യമിട്ടാണ് സൗദി അറേബ്യ ഡിജിറ്റൽ ബാങ്കിങ് മേഖലയിലെ സാന്നിധ്യം ശക്തമാക്കുന്നത്.

Story Highlights: ma yousafali share in saudi digital bank

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here